18 November 2024, Monday
KSFE Galaxy Chits Banner 2

Related news

November 17, 2024
November 17, 2024
November 17, 2024
November 16, 2024
November 16, 2024
November 16, 2024
November 16, 2024
November 16, 2024
November 15, 2024
November 14, 2024

പറയാന്‍ സ്വന്തമായി വിജയമൊന്നുമില്ലാത്തത് കൊണ്ടാണ് ബിജെപി മറ്റുള്ളവരുടെ കുറ്റം പറഞ്ഞുനടക്കുന്നത്: എം കെ സ്റ്റാലിന്‍

Janayugom Webdesk
ന്യൂഡല്‍ഹി
October 10, 2022 3:10 pm

പറയാന്‍ സ്വന്തമായി വിജയങ്ങളൊന്നും ഇല്ലാത്തതു കൊണ്ടാണ് ബി.ജെ.പി മറ്റ് പാര്‍ട്ടികളുടെ കുറ്റം പറഞ്ഞു നടക്കുന്നതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. തമിഴ്‌നാട്ടിലെ ജനങ്ങള്‍ ജാതിയും രാഷ്ട്രീയവും തമ്മില്‍ കൂട്ടിയോജിപ്പിക്കുന്നില്ലെന്ന് ഇത് കാരണം സംസ്ഥാനത്ത് ബിജെപി ശ്വാസം മുട്ടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം നടന്ന ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ (ഡിഎംകെ) ജനറല്‍ കൗണ്‍സില്‍ യോഗത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.2024ല്‍ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തകര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്നും വിജയം നിലനിര്‍ത്താന്‍ അഹോരാത്രം പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഞായറാഴ്ചത്തെ യോഗത്തില്‍ ഓള്‍ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിലെ (എഐഎഡിഎംകെ) നേതൃതര്‍ക്കത്തെക്കുറിച്ചും സ്റ്റാലിന്‍ പരാമര്‍ശിച്ചു. ജയലളിതയുടെ മരണശേഷം പാര്‍ട്ടി വീണു.

നാലുവഴിക്ക് പിളര്‍ന്നു. ഡിഎംകെ.യെ എതിര്‍ക്കുക എന്നതല്ലാതെ മറ്റൊരു പ്രത്യയശാസ്ത്രവും ഇപ്പോള്‍ എഐഎഡിഎംകെക്ക് ഇല്ല. ഇതുകൊണ്ടാണ് ഇന്ന് പാര്‍ട്ടി തളര്‍ന്നത്. യോഗ്യരായ നേതാക്കളും ശക്തമായ ആദര്‍ശങ്ങളും ഉണ്ടെങ്കില്‍ മാത്രമേ ഏത് പാര്‍ട്ടിക്കും വിജയിക്കാനാകൂ,സ്റ്റാലിന്‍ പറഞ്ഞു.

സ്വന്തമായി വിജയങ്ങളൊന്നുമില്ലാത്ത ബിജെപിയും ശിഥിലമായ എഐഎഡിഎംകെയും തെരഞ്ഞെടുപ്പ് സമയത്ത് ഡിഎംകെയെക്കുറിച്ച് നുണകള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കും. പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഞായറാഴ്ച നടന്ന യോഗത്തില്‍ സ്റ്റാലിനെ പാര്‍ട്ടി അധ്യക്ഷനായി ഐക്യകണ്‌ഠേന തെരഞ്ഞെടുത്തിരുന്നു.2018ല്‍ കരുണാനിധിയുടെ വിയോഗത്തെ തുടര്‍ന്നാണ് സ്റ്റാലിന്‍ പാര്‍ട്ടി അധ്യക്ഷനായി ഏകകണ്ഠമായി തെരഞ്ഞെടുക്കപ്പെട്ടത്.

Eng­lish Summary:
BJP blames oth­ers because it has no suc­cess of its own: MK Stalin

You may also like this video:

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.