ഗുജറാത്തില്‍ ഏഴാം തവണയും ബിജെപിക്ക് അധികാരം കിട്ടിയെങ്കിലുംഹമാചല്‍പ്രദേശിലുണ്ടായ പരാജയം അവരെ തെല്ലൊന്നുമല്ല ആശങ്കയിലാഴ്ത്തിരിക്കുന്നത്.ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയുടെ സംസ്ഥാനംകൂടിയായ ഹിമാചല്‍പ്രദേശിലുണ്ടായപരാജയം അദ്ദേഹത്തിന്‍റെ പാര്‍ട്ടിയിലെ സ്ഥാനം തന്നെ പോകുന്ന അവസ്ഥയിലായിരിക്കുകയാണ്.
ഭരണം നിലനിർത്തുകയെന്ന ലക്ഷ്യത്തോടെ പല പ്രമുഖരേയും സിറ്റിംഗ് എംഎൽ എമാരേയും ബിജെപി സംസ്ഥാനത്ത് മാറ്റി നിർത്തിയിരുന്നു. സീറ്റ് ലഭിക്കാതിരുന്നതോടെനേതൃത്വത്തെ വെല്ലുവിളിച്ച് പലരും വിമത സ്ഥാനാർത്ഥികളുമായി നേതൃത്വം നേരിട്ട് ഇടപെട്ടിട്ട് കൂടി നേതാക്കൾ വഴങ്ങിയിരുന്നില്ല. ഒടുവിൽ ബി ജെ പി ആശങ്കപ്പെട്ടത് പോലെ തന്നെ കോൺഗ്രസിന്റെ വിജയത്തിൽ വിമതർ നിർണായകമാകുകയുംചെയ്തു.
വിമതർ മത്സരം കടുപ്പിച്ചതോടെ പല മണ്ഡലങ്ങളിലും ബിജെപി മൂന്നാം സ്ഥാനത്തേക്ക് കൂപ്പുകുത്തുന്നതായിരുന്നു സ്ഥിതി. ബിജെപി വിമതരായി മത്സരിച്ചവരിൽ മൂന്ന് പേർ വിജയിക്കുകയും ചെയ്തു. മുൻ എംഎൽഎ ആയിരുന്ന കെ എൽ ഠാക്കൂറായിരുന്നു വിജയിച്ച ഒരാൾ. 2017 ൽ പരാജയപ്പെട്ട ഠാക്കൂറിന് ബി ജെ പി സീറ്റ് നൽകാത്തതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. ഒടുവിൽ 33,427 വോട്ട് നേടിഠാക്കൂർ വിജയിച്ചു. ഇവിടെ ബി ജെ പി സ്ഥാനാർത്ഥി നേടിയത് വെറും 17,273 വോട്ടുകളായിരുന്നു.
ദേഹ്രയിൽ മത്സരിച്ച ഹോഷ്യാർ സിംഗും വിജയിച്ചു. 22,997 വോട്ടുകളായിരുന്നു ഇവിടെ ഹോഷ്യാർ നേടിയത്. ബിജെപി സ്ഥാനാർത്ഥിക്ക് ലഭിച്ചത് 16,730 വോട്ടുകളും. ബിജെപി കടുത്ത മത്സരം നേരിട്ട നേഹ്രയിൽ വിമതൻ പിടിച്ച വോട്ടുകൾ 7416 ആണ്. ഇവിടെ കോൺഗ്രസിന്റെ സുധീർ ശർമ്മയാണ് വിജയിച്ചത്. 27,323 വോട്ടുകൾ അദ്ദേഹം നേടിയപ്പോൾ ബി ജെ പി സ്ഥാനാർത്ഥി രാകേഷ് കുമാർ 24,038 വോട്ടുകൾ നേടിയിരുന്നു. ഇത്തരത്തിലാണ് 20 ഓളം വിമതർ ബി ജെ പി പ്രതീക്ഷകളെ തകിടം മറിച്ചത്. അതേസമയം അധികാരം നേടിയതോടെ സർക്കാർ രൂപീകരണ ചർച്ചകളിലേക്ക് കടന്നിരിക്കുകയാണ് കോൺഗ്രസ്.
മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ സംബന്ധിച്ചുള്ള ആലോചനകൾ പാർട്ടിയിൽ ആരംഭിച്ച് കഴിഞ്ഞു.നിലവിൽ മൂന്ന് പേരുടെ പേരുകളാണ് പരിഗണിക്കുന്നത്. ഹിമാചല്‍ പി സി സി മുന്‍ അധ്യക്ഷന്‍ സുഖ്‍വീന്ദര്‍ സുഖുവോ, പ്രതിപക്ഷനേതാവ് മുകേഷ് അഗ്നിഹോത്രി, പി സി സി അധ്യക്ഷയും മുന്‍ മുഖ്യമന്ത്രി വീര്‍ഭദ്ര സിങ്ങിന്റെ പത്നിയുമായ പ്രതിഭ സിംഗ് എന്നിവർക്കാണ് സാധ്യത. സംസ്ഥാനത്തെ ഭരണ വിരുദ്ധ വികാരത്തോടൊപ്പം വിമതര്‍സ്ഥാനാര്‍ത്ഥികളായതും ബിജെപിക്ക് തിരിച്ചടിയായി മാറി
English Summary:
BJP defeat in Himachal Pradesh; Anti-regime sentiment and the presence of rebels
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.