23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 18, 2024
December 17, 2024
December 16, 2024
December 14, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024

തമിഴ്‌നാട്ടിൽ കാർ കത്തിച്ച് ഇൻഷുറൻസ് തുക തട്ടാൻ ശ്രമം: ബിജെപി ജില്ലാസെക്രട്ടറി അറസ്റ്റിൽ

Janayugom Webdesk
ചെന്നൈ
April 17, 2022 4:24 pm

തമിഴ്‌നാട്ടിലെ ചെന്നൈ മധുരവോയലില്‍ കാർ കത്തിച്ച് ഇൻഷുറൻസ് തുക തട്ടാൻ ശ്രമം. സംഭവത്തില്‍ ബിജെപി ജില്ലാ സെക്രട്ടറി തമിഴ്‌നാട്ടിൽ അറസ്റ്റിലായി. ഈ മാസം 14‑ന് രാത്രിയാണ് ബിജെപി തിരുവള്ളൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി സതീഷ് കുമാർ സ്വന്തം കാർ കത്തിച്ചത്. ഇതിന് ശേഷം തന്റെ കാര്‍ മറ്റാരോ കത്തിച്ചെന്ന തരത്തിൽ അദ്ദേഹത്തിന്റെ കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സത്യവസ്ഥ പുറത്തിവന്നത്. കാര്‍ കത്തിച്ച സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് നാടകീയ നീക്കങ്ങൾ വ്യക്തമാകുന്നത്. കാറ് കത്തിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ ദൃശ്യങ്ങളും സിസിടിവി ദ‍ൃശ്യങ്ങളില്‍ കാണാൻ സാധിക്കും. പിന്നീട് ഇയാളെ ചോദ്യം ചെയ്തതോടെ താൻ തന്നെയാണ് കാറിന് തീയിട്ടതെന്ന് സമ്മതിക്കുകയും ചെയ്തു.

ഭാര്യക്ക് സ്വര്‍ണാഭരണം വാങ്ങിനല്‍കുന്നതിനുവേണ്ടിയാണ് താൻ കാറ് കത്തിച്ചതെന്ന് സതീഷ് കുമാർ പൊലീസിനോട് പറഞ്ഞു. ഭാര്യ സമ്മര്‍ദ്ദംചെലുത്തിയത് മൂലമാണ് താൻ ഇത്തരത്തിലൊരു പ്രവര്‍ത്തി ചെയ്തതെന്നും സതീഷ് കുമാർ പറഞ്ഞു.

Eng­lish sum­ma­ry; BJP dis­trict sec­re­tary arrest­ed for try­ing to steal car insur­ance in Tamil Nadu

You may also like this video;

TOP NEWS

December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.