17 May 2024, Friday

Related news

May 16, 2024
May 14, 2024
May 13, 2024
May 12, 2024
May 12, 2024
May 11, 2024
May 11, 2024
May 11, 2024
May 10, 2024
May 10, 2024

യുപി നിയമസഭാ തെരഞ്ഞെടുപ്പ്; ബിജെപിക്ക് മുമ്പില്‍ കടമ്പകളേറെ

Janayugom Webdesk
September 23, 2021 5:40 pm

യുപിയില്‍ ബിജെപി വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെറഞ്ഞെടുപ്പില്‍ ആദിത്യനാഥ് വലിയ പരീക്ഷണമാണ് നേരിടേണ്ടി വരുന്നത്. തുടര്‍ച്ചായ രണ്ടാം തവണയും അധികാരം പിടിക്കാമെന്ന് പ്രതീക്ഷിയലാണ് ബിജെപിയെങ്കിലും അത് അത്ര ശുഭസൂചകമല്ല.അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് കര്‍ഷകരുടെ വികാരമാണ്. സെപ്റ്റംബർ 5 ന്, പടിഞ്ഞാറൻ യുപിയിലെ മുസഫർനഗറിൽ ആയിരക്കണക്കിന് കർഷകർ ‘കിസാൻ മഹാപഞ്ചായത്തിൽ’ ഒത്തുകൂടിയപ്പോള്‍ വരുന്ന തിരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തണമെന്നായിരുന്നു ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത് കര്‍ഷകരോട് കര്‍ഷകരോട് ആവശ്യപ്പെട്ടത്. ‘ബിജെപി സർക്കാരിനെ വെല്ലുവിളിക്കുക എന്ന വ്യക്തമായ ഉദ്ദേശ്യത്തോടെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ഒരു മാറ്റം ഉണ്ടാക്കാൻ ഉണ്ടാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു’- ജയ് കിസാൻ മോർച്ച സ്ഥാപകൻ യോഗേന്ദ്ര യാദവും വ്യക്തമാക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി ഞങ്ങൾ ‘മിഷൻ ഉത്തർപ്രദേശ്’, ‘മിഷൻ ഉത്തരാഖണ്ഡ്’ എന്നിവ പ്രഖ്യാപിച്ചു. 

യുപിയിലെ ഈ സർക്കാരിനെ സമ്മർദ്ദത്തിലാക്കുന്നത് ഫലങ്ങൾ നൽകുമെന്ന് തന്നെയാണ് ഞങ്ങളുടെ വിലയിരുത്തല്‍. കര്‍ഷക സമരങ്ങളാണ് ബിജെപിയെ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ആകുലപ്പെടുത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.പുനഃസ്ഥാപിക്കപ്പെടുന്ന മുസ്ലിം-ജാട്ട് ഐക്യമാണ് ഉത്തര്‍പ്രദേശില്‍ ബിജെപിന് വെല്ലുവിളിയാവുന്ന മറ്റൊരു ഘടകം. 2013 ‑ലെ മുസഫർനഗർ കലാപമാണ് ഉത്തര്‍പ്രദേശിലെ ജാട്ട്-മുസ്ലിം ഐക്യത്തിന് വിഘാതമായിരുന്നത്. 50 ‑ൽ അധികം ആളുകൾ കൊല്ലപ്പെടുകയും 50,000 പേരെ ബാധിക്കുകയും ചെയ്ത ആ കാലപം ഹിന്ദുക്കളും പ്രത്യേകിച്ച് ജാട്ടുകളും മുസ്ലീങ്ങളും തമ്മിലുള്ള ബന്ധം ശിഥിലമാക്കി. ഇത് സാമുദായിക ധ്രൂവീകരണത്തിന് വഴിവെക്കുകയും മേഖലയില്‍ ബിജെപിക്ക് നേട്ടം ഉണ്ടാക്കുന്നതിന് കാരണമാവുകയും ചെയ്തിരുന്നു. കലാപത്തിന് ശേഷം 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ, കലാപ കേസുകളിൽ പ്രതിയായ ബിജെപിയുടെ സഞ്ജീവ് ബലിയാൻ എന്ന ജാട്ട് നേതാവ് 4 ലക്ഷം വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിലനായിരുന്നു മുസാഫർനഗർ സീറ്റിൽ നിന്നും വിജയിച്ചത്. 

എന്നാന്‍ , 2013 ‑ലെ മുറിവുകൾ ഉണക്കുന്ന തരത്തില്‍ രണ്ട് സമുദായങ്ങളേയും ഒന്നിപ്പിക്കാന്‍ കര്‍ഷക സമരങ്ങള്‍ക്ക് സാധിച്ചു. ഇതിനായി കൂടുതല്‍ ശ്രമങ്ങല്‍ ഉണ്ടാവുമെന്ന് കിസാന്‍ മഹാപഞ്ചായത്തിലൂടെ രാകേഷ് ടിക്കായത്തും നരേഷ് ടിക്കായത്തും വ്യക്തമാക്കുകയും ചെയ്തു. അതേസമയം തന്നെ പടിഞ്ഞാറൻ യുപിയിൽ കാര്യമായ സ്വാധീനം ചെലുത്തുന്ന രാഷ്ട്രീയ ലോക്ദളുമായുള്ള എസ്പിയുടെ ബന്ധം ബിജെപിക്കെതിരായ മുന്നേറ്റത്തിന് കാരണമാകുമെന്നും പ്രതീക്ഷിക്കുന്നു. അഖിലേഷ് യാദവിന്റെ സമാജ്വാദി പാര്‍ട്ടി, മയാവതിയുടെ ബിഎസ്പി, കോണ്‍ഗ്രസ് എന്നിവരെല്ലാം ഇത്തവണ തനിച്ച് മത്സരിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആര്‍എല്‍ഡി എസ്പിയുമായി സഖ്യം പ്രഖ്യാപിച്ചിട്ടുണ്ട്. എസ്പി-കോണ്‍ഗ്രസ് സഖ്യത്തെ കുറിച്ച് ചില സൂചനകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ഇരുവിഭാഗവും വ്യക്തമായ പ്രതികരണങ്ങള്‍ നടത്തിയിട്ടില്ല. ആം ആദ്മി കൂടി വരുന്നതോടെ തിരഞ്ഞെടുപ്പ് അങ്കം കൂടുതല്‍ മുറുകും.

കിസാന്‍ മഹാപഞ്ചായത്തുകള്‍ക്ക് വലിയ പിന്തുണ നല്കുന്ന ആര്‍എല്‍ഡി ജാട്ട് വിഭാഗങ്ങളില്‍ കേന്ദ്ര‑സംസ്ഥാന സര്‍ക്കാറുകള്‍ക്ക് എതിരായ വികാരം ശക്തമാക്കുകയും ചെയ്യുന്നുണ്ട്. ആംആദ്മി എംപിയുമായി അഖിലേഷ് യാദവ് അടുത്തിടെ നടത്തിയ ചില കൂടിക്കാഴ്ചകള്‍ അവരുമായുള്ള സഖ്യത്തെക്കുറിച്ചുള്ള ചില അഭ്യൂഹങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. കൂടാതെ, ഭീം ആർമിയുടെ രാഷ്ട്രീയ വിഭാഗമായ ആസാദ് സമാജ് പാർട്ടി എസ്പി-ആർ‌എൽ‌ഡി സഖ്യത്തിലേക്ക് അടുക്കുന്നതായും സൂചനയുണ്ട്. ഈ സഖ്യം സാധ്യമായാല്‍ 403 നിയമസഭാ സീറ്റുകളിൽ 120 എണ്ണവും ഉൾക്കൊള്ളുന്ന പടിഞ്ഞാറൻ യുപിയിൽ ബിജെപിയെ പ്രതിരോധത്തിലാക്കാന്‍ സാധിച്ചേക്കും.എസ്പി-ആർഎൽഡി-ഭീം ആർമി കൂട്ടുകെട്ട് മുസ്ലീം, ജാട്ട്, ദളിത് വിഭാഗങ്ങളെ ഒറ്റ പ്ലാറ്റ്ഫോമിൽ കൊണ്ടുവരുമെന്നും ഇത് പ്രദേശത്തെ ബിജെപിയുടെ പ്രതീക്ഷകളെ തകിടം മറിക്കും

Eng­lish Sum­ma­ry : bjp has to over­come a lot of chal­lenges in uttarpradesh elections

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.