പ്രധാനമന്ത്രിയുടെ നയങ്ങളെ തുടര്‍ന്ന് ജീവിതം തകര്‍ന്നുവെന്ന് ഫേസ്ബുക്കില്‍ ലൈവിട്ട് ബിജെപിക്കാരനും ഭാര്യയും ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഭാര്യ മരിച്ചു. ഭര്‍ത്താവ് ഗുരുതരനിലയില്‍. ഉത്തര്‍പ്രദേശിലെ ബറൗട്ടിലാണ് ചരക്കു സേവന നികുതി നടപ്പിലാക്കിയതിനെ തുടര്‍ന്ന് നഷ്ടം സംഭവിച്ച ചെരുപ്പ് വ്യാപാരി രാജീവ് തോമര്‍, ഭാര്യ പൂനം എന്നിവര്‍ ഫേസ്ബുക്കില്‍ ലൈവിട്ട് വിഷം കഴിച്ചത്. രാജീവ് തോമര്‍ ബിജെപി പ്രവര്‍ത്തനാണെന്ന് അശുതോഷ് ഭരദ്വാജ് എന്നയാളുടെ ട്വീറ്റും പുറത്തുവന്നിട്ടുണ്ട്.
ഫേസ്ബുക്കില്‍ തത്സമയ ദൃശ്യം കണ്ടവര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് എത്തി ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഗുരുതരാവസ്ഥയിലായിരുന്ന ഭാര്യയുടെ ജീവന്‍ രക്ഷിക്കുവാനായില്ല. രാജീവ് തോമര്‍ ഗുരുതരാവസ്ഥ തരണം ചെയ്തിട്ടില്ലെന്ന് പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ മദന്‍ സിങ് അറിയിച്ചു.
താന്‍ ഒരു ദേശവിരുദ്ധനല്ല. പക്ഷേ മോഡിജിയോട് പറയട്ടെ, താങ്കള്‍ ചെറുകിട കച്ചവടക്കാരുടെയും കര്‍ഷകരുടെയും അഭ്യുദയകാംക്ഷിയല്ല. നയം മാറ്റിയേ തീരൂ എന്ന് പറഞ്ഞാണ് രാജീവും ഭാര്യയും ആത്മഹത്യാ ശ്രമം നടത്തിയത്. തനിക്ക് സംസാരിക്കുവാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും മരിച്ചാലും കടബാധ്യത പരിഹരിക്കുമെന്നും ആമുഖമായി പറയുന്നുമുണ്ട്. വീഡിയോ പരമാവധി പങ്കുവയ്ക്കണമെന്ന അഭ്യര്‍ത്ഥനയും രാജീവ് മുന്നോട്ടുവയ്ക്കുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് അറിയാമായിരുന്നുവെങ്കിലും ആത്മഹത്യ ചെയ്യുമെന്ന് കരുതിയിരുന്നില്ലെന്നായിരുന്നു രാജീവിന്റെ ബന്ധുക്കളുടെ പ്രതികരണം.
English Summary: Bjp leader and wife try to commit-suicide on facebook live wife died
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.