23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 20, 2024
October 4, 2024
April 22, 2024
April 9, 2024
April 1, 2024
March 22, 2024
February 7, 2024
November 4, 2023
August 11, 2023
June 11, 2023

കെജ്രിവാളിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ്;അര്‍ബന്‍ നക്‌സലെന്നു വിശേഷണവും

Janayugom Webdesk
ന്യൂഡല്‍ഹി
March 25, 2022 3:13 pm

ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി അദ്ധ്യക്ഷനുമായ അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ് അമിത് മാളവ്യ. കെജ്രിവാള്‍ അര്‍ബന്‍ നക്‌സലാണെന്ന് അദ്ദേഹം പറഞ്ഞു.

കശ്മീര്‍ ഫയല്‍സ് എന്ന സിനിമയെ കുറിച്ച് കഴിഞ്ഞ ദിവസം നിയമസഭയില്‍ നടത്തിയ പരാമര്‍ശത്തെ തുടര്‍ന്നാണ് വിമര്‍ശനം.സിനിമയക്ക് നികുതി ഒഴിവാക്കണമെന്ന ബിജെപി എംഎല്‍മാരുടെ ആവശ്യത്തെ കെജ് രിവാള്‍ എതിര്‍ത്തിരുന്നു. ചിത്രത്തിന് നികുതി ഒഴിവാക്കുന്നതിന് പകരം നിര്‍മ്മാതാക്കള്‍ അത് യൂട്യൂബില്‍ അപ്ലോഡ് ചെയ്താല്‍ എല്ലാവര്‍ക്കും സൗജന്യമായി കാണാന്‍ കഴിയുമെന്നാണ് അദ്ദേഹം നിയമസഭയില്‍ പറഞ്ഞത്

.ഇതേ തുടര്‍ന്ന് സാമൂഹ്യമാധ്യമത്തിലൂടെ പ്രതികരിക്കുകയായിരുന്നു അമിത് മാളവ്യ. നിര്‍ദയനും, ക്രൂരനും, മ്ലേഛമായ മനസ്സുള്ളയാള്‍ക്കും മാത്രമേ കശ്മീരി ഹിന്ദുക്കളുടെ വംശഹത്യയില്‍ ചിരിക്കാനും നിഷേധിക്കാനും സാധിക്കൂ.കശ്മീര്‍ ഫയല്‍സ് നുണയാണ് എന്ന് പറഞ്ഞതിലൂടെ 32 കൊല്ലമായി സ്വന്തം രാജ്യത്ത് അഭയാര്‍ത്ഥികളെ പോലെ ജീവിക്കേണ്ടി വന്ന ഹിന്ദു സമൂഹത്തിന്റെ മുറിവുകളെ ഉണര്‍ത്തിയെന്നും മാളവ്യ ട്വീറ്റ് ചെയ്തു.

Eng­lish Summary:BJP leader lash­es out at Kejri­w­al, call­ing him Urban Naxal

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.