10 January 2025, Friday
KSFE Galaxy Chits Banner 2

Related news

January 7, 2025
January 6, 2025
January 5, 2025
January 5, 2025
January 4, 2025
January 3, 2025
December 31, 2024
December 31, 2024
December 30, 2024
December 30, 2024

ഡല്‍ഹി കലാപത്തില്‍ പങ്കുണ്ടെന്ന് സമ്മതിച്ച് ബിജെപിഎംഎല്‍എ

Janayugom Webdesk
ന്യൂഡല്‍ഹി
October 11, 2022 11:17 am

ഡൽഹിയിൽ നടന്ന കലാപത്തിൽ പങ്കുണ്ടെന്ന്‌ വിഎച്ച്പിയുടെ വിരാട്‌ ഹിന്ദുസഭയിൽ തുറന്നുസമ്മതിച്ച് ബിജെപി എംഎൽഎ നന്ദ്‌ കിഷോർ ഗുർജാര്‍. പരിപാടിയിൽ നന്ദ്‌ കിഷോർ പ്രസംഗിക്കുന്ന വീഡിയോ പുറത്തുവന്നു.
പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ ഡൽഹിയിൽ കലാപം പൊട്ടിപ്പുറപ്പെട്ടു. അപ്പോൾ ജിഹാദികൾ ഹിന്ദുക്കളെ കൊല്ലാൻ തുടങ്ങി. നിങ്ങൾ അവിടെ ഉണ്ടായിരുന്നു. നിങ്ങൾ ഞങ്ങളെ അകത്തേക്ക് കടത്തിവിട്ടു. 2.5 ലക്ഷം പേരെ ഡൽഹിയിലേക്ക്‌ കൊണ്ടുവന്നുവെന്ന്‌ ഞങ്ങൾക്കുനേരെ ആരോപണം ഉയർന്നു. ഞങ്ങൾ അവരോട് കാര്യങ്ങൾ വിശദീകരിക്കാൻ മാത്രമാണ് പോയത്. പക്ഷേ, പൊലീസ് ഞങ്ങൾക്കെതിരെ ജിഹാദികളെ കൊന്നതിന് കേസെടുത്തു. ഞങ്ങൾ ജിഹാദികളെ കൊല്ലും. എപ്പോഴും കൊല്ലും, നന്ദ്‌ കിഷോർ പറയുന്നു.
ഞായറാഴ്‌ച നടന്ന പരിപാടി മുസ്ലിംവിരുദ്ധ പ്രസംഗംമൂലം വിവാദമായിരുന്നു. ആക്രമിക്കാൻ വരുന്നവരുടെ കൈയും തലയും വെട്ടണമെന്ന്‌ ജഗത്‌ഗുരു യോഗേശ്വർ ആചാര്യ ആഹ്വാനം ചെയ്തിരുന്നു. അതേസമയം, പരിപാടിക്ക്‌ അനുമതി വാങ്ങിയില്ലെന്നു കാണിച്ച്‌ സംഘാടകർക്കെതിരെ പൊലീസ്‌ കേസെടുത്തു.

Eng­lish Summary:
BJP MLA admits involve­ment in Del­hi riots

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.