യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരു (32) വെട്ടേറ്റു മരിച്ച സംഭവത്തിൽ കർണാടകയിൽ വ്യാപക പ്രതിഷേധം. പ്രവീണിന്റെ കൊലയാളികളെ എൻകൗണ്ടറിലൂടെ കൊലപ്പെടുത്തണമെന്ന ആവശ്യവുമായി കർണാടകയിലെ ബിജെപി എംഎൽഎ രംഗത്തെത്തി.പ്രതികൾക്ക് തക്ക ശിക്ഷ ഉറപ്പാക്കിയില്ലെങ്കിൽ രാജിവയ്ക്കുമെന്നും ഹൊന്നാലി എംഎൽഎ എംപി.രേണുകാചാര്യ മുന്നറിയിപ്പു നൽകി.
കുറ്റവാളികളെ തൂക്കിലേറ്റണമെന്ന് പ്രവീണിന്റെ മാതാവും ആവശ്യപ്പെട്ടു.നേരത്തെ, ട്വിറ്ററിലൂടെയാണ് പ്രവീണിന്റെ കൊലയാളികളെ എൻകൗണ്ടറിലൂടെ വധിക്കണമെന്നു ബിജെപി എംഎൽഎ ആവശ്യപ്പെട്ടത്.ഹിന്ദു സഹോദരൻമാർ കൊല്ലപ്പെടുമ്പോഴെല്ലാം നാം സ്ഥിരമായി അതിനെ അപലപിക്കും.ശക്തമായ അന്വേഷണവും ആവശ്യപ്പെടും. ‘ഓം ശാന്തി’ പോസ്റ്റുകൾ കൊണ്ടു മാത്രം കാര്യമില്ല. ആളുകൾക്ക് നമ്മിലുള്ള വിശ്വാസം നഷ്ടപ്പെടാതിരിക്കണമെങ്കിൽ, കുറ്റവാളികളായവരെ തെരുവിൽവച്ച് എൻകൗണ്ടറിലൂടെ വധിക്കണം എംഎൽഎ ചൂണ്ടിക്കാട്ടി.
ഉത്തർപ്രദേശിലെ ആദിത്യനാഥ് സർക്കാരിന്റെ ശൈലിയിൽ വേണം ഇത്തരം ക്രിമിനലുകളെ കൈകാര്യം ചെയ്യാൻ. എങ്കിൽ മാത്രമേ നമുക്ക് സർക്കാരിന്റെ പ്രതിഛായ സംരക്ഷിക്കാനാകൂ. ഹിന്ദുക്കളെ സംരക്ഷിക്കാനാകുന്നില്ലെങ്കിൽ അധികാരത്തിൽ തുടരുന്നതിൽ എന്ത് അർഥമാണുള്ളത്? ഹിന്ദു സമൂഹത്തിന്റെ പ്രതീക്ഷകൾക്കൊത്ത് ഉയർന്നാൽ ഞാൻ സർക്കാരിനൊപ്പം ഉണ്ടാകും. ഇല്ലെങ്കിൽ രാജിവയ്ക്കും’ – രേണുകാചാര്യ കുറിച്ചു.പ്രവീണിന്റെ ഘാതകരെ തൂക്കിക്കൊല്ലണമെന്ന് അമ്മ ആവശ്യപ്പെട്ടു. എനിക്ക് ഒട്ടും സുഖമില്ല. പ്രവീണിന്റെ അച്ഛനും ഹൃദ്രോഗിയാണ്. ഞങ്ങളുടെ ഒരേയൊരു മകനായിരുന്നു അവൻ. ഞങ്ങൾ വീടുപണി തുടങ്ങാനുള്ള തയാറെടുപ്പിലായിരുന്നു. ഇനി അതൊക്കെ ആരു ചെയ്യും? കുറ്റവാളികൾക്ക് തക്ക ശിക്ഷ ഉറപ്പാക്കണം. ഘാതകരെ തൂക്കിക്കൊല്ലണം’ അമ്മ ആവശ്യപ്പെട്ടു.
English Summary: BJP MLA demands to kill Praveen’s killers through encounter
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.