ഒഡീഷയിൽ 22 വർഷമായി ബിജെഡി അധികാരത്തിൽ തുടരുന്നത് കാരണംക്ഷേമപദ്ധതികൾക്കായി പുതിയ ആശയങ്ങൾ ആവിഷ്കരിക്കാൻ കഴിയുന്നില്ലെന്ന് ബിജെപി നേതാവും,കേന്ദ്രമന്ത്രിയുമായ ധര്‍മേന്ദ്രപ്രധാന്‍ അഭിപ്രായപ്പെട്ടു.
നവീന്‍പട്നായിക്കിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് സംസ്ഥാനത്തിന്‍റെ വികസനത്തിന് ഒന്നുംചെയ്യുവാന്‍ കഴിയുന്നില്ലെന്നും പറഞ്ഞു.ഡിസംബര്‍ 5ന് നടക്കുന്ന പദമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി പ്രദീപ് പുരോഹിതിന് വേണ്ടി പ്രചാരണം നടത്തുകയായിരുന്നു ധര്‍മേന്ദ്രപ്രധാന്‍, സംസ്ഥാനത്തെ ബിജെഡി സർക്കാർ കേന്ദ്ര പദ്ധതികളെ പുനർനാമകരണം ചെയ്യുകയും അവ സംസ്ഥാന സർക്കാർ സംരംഭങ്ങളായി മാറ്റുകയും ചെയ്യുന്നുവെന്നും അദ്ദേഹം ആരോപിച്ചു.കഴിഞ്ഞ ദിവസം മുതൽമണ്ഡലത്തിലെ വിവിധ റാലികളിലും റോഡ് ഷോകളിലും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പങ്കെടുത്തു.
കേന്ദ്ര സര്‍ക്കാര്‍ പദ്ധതികൾ സംസ്ഥാന സർക്കാർ പുനർനാമകരണം ചെയ്യുകയും അവ തങ്ങളുടേതായി പാസാക്കുകയും ചെയ്യുന്നുവെന്നും ഇത് സംസ്ഥാനത്തെ സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു.വനിതാ സ്വാശ്രയ സംഘങ്ങൾക്കുള്ള പലിശരഹിത വായ്പയുടെ പരിധി 3 ലക്ഷം രൂപയിൽ നിന്ന് 5 ലക്ഷം രൂപയായി ഉയർത്തിയ സർക്കാർ പ്രഖ്യാപനത്തെ പരാമർശിച്ച് മുഖ്യമന്ത്രി നവീൻ പട്‌നായിക് ചൊവ്വാഴ്ച ഈ തീരുമാനത്തെ വിപ്ലവപരംഎന്ന് വിശേഷിപ്പിച്ചു.ഇതിൽ എന്താണ് ഇത്ര വിപ്ലവകരമായത് കേന്ദ്രം നേരത്തെ തന്നെ പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും സംസ്ഥാന സർക്കാർ അതിന്റെ പേര് തങ്ങളുടേതാക്കുവാനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു.
വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു.ബിജെഡി സർക്കാർ ജനങ്ങൾക്കായി എന്താണ് ചെയ്തത്? സ്കൂളുകളിൽ അധ്യാപകരും ആശുപത്രികളിൽ ഡോക്ടർമാരും കുടിക്കാൻ വെള്ളവും ജലസേചന സൗകര്യവുമില്ല.പട്നായിക്കിന് ജനങ്ങൾ 22 വർഷം നൽകി, തിരഞ്ഞെടുപ്പിന് മുമ്പ് അദ്ദേഹം ഉണരും. പ്രധാനമന്ത്രി നരേന്ദ്രമോഡി പണം നൽകിയിട്ടും അത് ചെലവഴിക്കാൻ പട്നായിക്കിന് കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ബിജെഡി വൈസ് പ്രസിഡന്റും മുൻ സംസ്ഥാന ധനമന്ത്രിയുമായ പ്രസന്ന ആചാര്യ പറഞ്ഞു, മോഡി ഒഡീഷയ്ക്ക് ഫണ്ട് നൽകിയെന്ന് പ്രധാൻ ഇടയ്ക്കിടെ പറയാറുണ്ട്. മോഡി വെറുമൊരു വ്യക്തിയാണ്, ഒഡീഷയ്ക്ക് ഒരു വ്യക്തിയിൽ നിന്നും ഭിക്ഷ ലഭിച്ചിട്ടില്ല. ഇതൊരു ഫെഡറൽ സംവിധാനമാണ്, നമ്മുടെ സംസ്ഥാനത്തിന് ചില സഹായം ലഭിക്കുന്നത് കേന്ദ്ര സർക്കാരിൽ നിന്നാണ്, അല്ലാതെ പ്രധാനമന്ത്രിയിൽ നിന്നല്ലെന്നും പ്രസന്ന ആചാര്യ പറഞ്ഞു.ഗുജറാത്തില്‍ ബിജെപിസ്ഥിരമായി അധികാരത്തിലിരിക്കുന്നു. എന്നാല്‍ ഗുജറാത്തിന്‍റെ വികസനം എന്താണെന്നു ചര്‍ച്ചചെയ്യപ്പെടേണ്ടതാണെന്നും പറയപ്പെടുന്നു
English Summary:BJP says that since BJD is permanently in power in Odisha
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.