17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 17, 2024
November 17, 2024
November 17, 2024
November 16, 2024
November 16, 2024
November 16, 2024
November 16, 2024
November 16, 2024
November 15, 2024
November 14, 2024

മഹാരാഷ്ട്രയിലെ ബിജെപി-ശിവസേനവിമതസഖ്യ സര്‍ക്കാര്‍; പുത്തരിയില്‍കല്ലുകടി, പ്രധാനവകുപ്പുകള്‍ക്കായി കൊമ്പുകോര്‍ക്കുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
August 13, 2022 12:54 pm

ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സര്‍ക്കാരിനെ അട്ടിമറിച്ച് മഹാരാഷട്രയില്‍ അധികാരത്തില്‍ എത്തിയ വിമത ശിവസേന- ബിജെപി മന്ത്രിസഭ പുത്തരിയില്‍ തന്നെ കല്ലുകടി. മന്ത്രിസ്ഥാനത്തെചൊല്ലി ഇരു പാര്‍ട്ടികളും തമ്മില്‍കൊമ്പുകോര്‍ക്കുയാണ്. ശിവസേനയെ പിളര്‍ത്താന്‍ പിന്നില്‍ നിന്നും കളിച്ചത് ബിജെപിയും കേന്ദ്രമന്ത്രി അമിത്ഷായുമാണ്.

മന്ത്രിസഭാ വികസനം തന്നെ താമസിച്ചതിനു പിന്നിലും പരസ്പരമുള്ള പോരാണ്.ഷിൻഡെമുഖ്യമന്ത്രിയായും ‚ഫഡ്‌നാവിസ് ഉപമുഖ്യമന്ത്രിയുമായി ജൂൺ 30‑ന് സത്യപ്രതിജ്ഞ ചെയ്യുകയും പുതിയ സർക്കാർ ജൂലൈ നാലിന് വിശ്വാസവോട്ടെടുപ്പ് നടത്തുകയും ചെയ്തപ്പോഴും 18 പുതിയ കാബിനറ്റ് മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യാന്‍ ഈ മാസം ഒന്‍പതിനുമാത്രമേ സാധിച്ചിരുന്നുള്ളു . എന്നാല്‍ മന്ത്രിമാരുടെ വകുപ്പുകളുടെ വിഭജനം ബിജെപിയും ശിവസേനയുടെ ഷിൻഡെ വിഭാഗവും അവരവരുടെ വാദങ്ങളില്‍ ഉറച്ചു നില്‍ക്കുകയാണ്

സ്വാതന്ത്ര്യ ദിന ആഘോഷങ്ങൾക്ക് ശേഷവും നിയമസഭയുടെ മൺസൂൺ സമ്മേളനത്തിന് മുന്നോടിയായിട്ട് മാത്രമേ മന്ത്രിസഭാ വികസനം നടക്കുകയുള്ളുവെന്നു ഇനി അനുമാനിക്കാം.ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി, കോൺഗ്രസ്, ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന എന്നിവ ഉൾപ്പെടുന്ന മഹാ വികാസ് അഘാഡി പ്രതിപക്ഷം ശക്തമായി പ്രതികരിച്ചിരിക്കുകയാണ് ഷിൻഡെ സർക്കാരിന്‍റെ വകുപ്പ് വിഭജനം നടക്കാത്തതില്‍. ഷിൻഡെ സർക്കാരിന്റെ ഭാഗത്തുനിന്ന് സംസ്ഥാനത്തെ ജനങ്ങളോട് കടുത്ത അവഗണനയാണ് ഉണ്ടായിരിക്കുന്നതെന്ന് നിയമസഭയിലെ പ്രതിപക്ഷ നേതാവ് അജിത് പവാർ പറഞ്ഞു.

രാധാകൃഷ്ണ വിഖേ പാട്ടീൽ (ഷിർദി), സുധീർ മുൻഗന്തിവാർ (ചന്ദ്രപൂർ), ചന്ദ്രകാന്ത് പാട്ടീൽ (കോത്രൂഡ്), ഡോ വിജയകുമാർ ഗാവിത് (നന്ദുർബാർ), ഗിരീഷ് മഹാജൻ (ജാംനർ), സുരേഷ് ഖാഡെ (മിറാജ്), രവീന്ദ്ര ചവാൻ (ഡോംബിവ്‌ലി) എന്നിവരാണ് ബിജെപിയിൽ നിന്നുള്ള മന്ത്രിമാർ. അതുൽ സേവ് (ഔറംഗബാദ് ഈസ്റ്റ്), മംഗൽപ്രഭാത് ലോധ (മലബാർ ഹിൽ). ഗുലാബ്റാവു പാട്ടീൽ (ജൽഗാവ് റൂറൽ), ദാദാ ഭൂസെ (മാലേഗാവ് ഔട്ടർ), സഞ്ജയ് റാത്തോഡ് (ഡിഗ്രാസ്), സന്ദീപൻ ഭൂമാരേ (പൈതാൻ), ഉദയ് എന്നിവരാണ് ഷിൻഡെ വിഭാഗത്തിലെ മന്ത്രിമാർ. മഹാരാഷ്ട്രിയിലെ കീഴ് വഴക്കം അനുസരിച്ച് സ്വാതന്ത്രദിനത്തിലും, റിപ്പബ്ളിക് ദിനത്തിലും മന്ത്രിമാര്‍ ദേശിയ പതാക ഉയര്‍ത്തുന്നു.

സംസ്ഥാനതത്ത് 36 ജില്ലകള്‍ഉള്ളപ്പോള്‍ 20മന്ത്രിമാര്‍ മാത്രമാണുളളത്. അതിനാല്‍ മുംബൈയിലെ പ്രധാനപരിപാടികളില്‍ ഷിന്‍ഡെ പങ്കെടുക്കും. നാഗ്പൂരിൽ നടക്കുന്ന ചടങ്ങുകളിൽ ഫഡ്‌നാവിസ് അധ്യക്ഷനാകും. 18 മന്ത്രിമാർക്ക് ത്രിവർണ പതാക ഉയർത്തുന്ന 18 ജില്ലകൾ അനുവദിച്ചു; ബാക്കിയുള്ള സ്ഥലങ്ങളിൽ ഡിവിഷണൽ കമ്മീഷണർമാരോ കളക്ടർമാരോ ആയിരിക്കും പതാകഉര്‍ത്തുന്നത്. പുതിയ സര്‍ക്കാരിന്‍റെ നിലപാടുകളെ വിമര്‍ശിച്ച് പ്രതിപക്ഷം രംഗത്തു വന്നു കഴിഞ്ഞു.മന്ത്രിസ്ഥാനം പ്രഖ്യാപിക്കാൻ 40 ദിവസമെടുത്തു,

എന്നാൽ ഇതുവരെ വകുപ്പുകളൊന്നും ലഭിച്ചിട്ടില്ല. അവരുടെ ഭാവിയെക്കുറിച്ച് സർക്കാരിന് ഉറപ്പില്ല.മന്ത്രിസ്ഥാനം പ്രഖ്യാപിക്കാൻ 40 ദിവസമെടുത്തുവെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി സച്ചിൻ സാവന്ത് പറഞ്ഞു. വകുപ്പുകളില്ലാത്ത മന്ത്രിമാർക്ക് എന്ത് പ്രയോജനം. ”ഇരുപക്ഷവും ചർച്ചകൾ നടക്കുമ്പോൾ, റവന്യൂ, ആഭ്യന്തരം, ധനകാര്യം, ആസൂത്രണം, നഗരവികസനം, ഗ്രാമവികസനം, പൊതുമരാമത്ത്, ഊർജം, ജലവിഭവം തുടങ്ങിയ സുപ്രധാന വകുപ്പുകൾ ആരു നിലനിർത്തുമെന്ന തർക്കമുണ്ട്. കമാൻഡ് ഏരിയ വികസനം, സഹകരണം, വിപണനം. ആഭ്യന്തര, റവന്യൂ ഇരുപക്ഷവും താൽപ്പര്യമുള്ളതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത് 

Eng­lish Sumam­ry: BJP-Shiv Sena oppo­si­tion coali­tion gov­ern­ment in Maha­rash­tra; In Puthri, Kalluka­di is rak­ing in horns for major departments

You may also like this video:

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.