23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 4, 2024
December 3, 2024
December 2, 2024
December 2, 2024

തെരഞ്ഞെടുപ്പുകളില്‍ ബിജെപി ഒഴുക്കിയത് 340 കോടി

Janayugom Webdesk
ന്യൂഡല്‍ഹി
September 22, 2022 11:05 pm

ബിജെപി ഈ വര്‍ഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഭരണം കൈക്കലാക്കാന്‍ ചെലവാക്കിയത് 340 കോടിയിലധികം. ജനപിന്തുണയ്‌ക്കൊപ്പം സാമ്പത്തികമായി പിന്നോക്കം പോയ കോണ്‍ഗ്രസിന്റെ ചെലവ് 194 കോടി രൂപയായി കുറയുകയും ചെയ്തു. കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച കണക്കുകളാണിത്. യഥാര്‍ത്ഥത്തില്‍ ബിജെപി ഒഴുക്കിയ കോടികള്‍ ഇതിന്റെ ഇരട്ടിയായിരിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
ഉത്തർപ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പൂർ, ഉത്തരാഖണ്ഡ് എന്നീ അഞ്ചു സംസ്ഥാനങ്ങളിലാണ് ഈ വർഷം തെരഞ്ഞെടുപ്പ് നടന്നത്. ഇവയ്ക്കായി ബിജെപി 344.27 കോടി രൂപ ചെലവഴിച്ചു. 2017 നെ അപേക്ഷിച്ച് ഏകദേശം 58 ശതമാനം വർധന. കഴിഞ്ഞതവണ ഈ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകൾക്കായി 218.26 കോടി രൂപയാണ് ബിജെപി ചെലവഴിച്ചിരുന്നത്.
യുപിയിലാണ് ബിജെപി ഏറ്റവും കൂടുതൽ തുക ചെലവഴിച്ചത്, 221.32 കോടി. സംസ്ഥാനത്ത് കുറഞ്ഞ ഭൂരിപക്ഷത്തോടെ പാർട്ടി അധികാരത്തിൽ തിരിച്ചെത്തിയിരുന്നു. 2022 ലെ യുപിയിലെ തെരഞ്ഞെടുപ്പ് ചെലവ് 2017 ലെ 175.10 കോടി രൂപയേക്കാൾ 26 ശതമാനം കൂടുതലാണ്.
പഞ്ചാബിലും ഗോവയിലുമാണ് ബിജെപിയുടെ തെരഞ്ഞെടുപ്പ് ചെലവ് കുത്തനെ ഉയർന്നത്. 2022ൽ ബിജെപി പഞ്ചാബിൽ 36.70 കോടി രൂപ ചെലവഴിച്ചു. എന്നാൽ, 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 7.43 കോടി രൂപ മാത്രമായിരുന്നു ചെലവഴിച്ചത്. 2017 ൽ ഒരു സീറ്റ് മാത്രം നേടിയപ്പോള്‍ ഇത്തവണ ഒരുസീറ്റ് കൂടി വര്‍ധിച്ചു.
ഈ വർഷത്തെ തിരഞ്ഞെടുപ്പിൽ ഗോവയിൽ ബിജെപി 19.07 കോടി രൂപ ചെലവഴിച്ചു, 2017 ൽ ചെലവിട്ടതിനെക്കാൾ നാലിരട്ടി. 4.37 കോടി രൂപയായിരുന്നു 2017 ലെ ചെലവ്. മണിപ്പൂരിൽ 23.52 കോടി( 2017 ൽ 7.86 കോടി), ഉത്തരാഖണ്ഡിൽ 43.67 കോടി (2017 ൽ 23.48 കോടി)യുമാണ് ചെലവഴിച്ചത്. പണത്തിന്റെ ബലത്തില്‍ ഗോവ, മണിപ്പൂർ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ ബിജെപി അധികാരത്തിൽ തിരിച്ചെത്തുകയും ചെയ്തു.
തെരഞ്ഞെടുപ്പുകൾക്കായി ചെലവിട്ട പണത്തിൽ കോൺഗ്രസിലും വർധനവുണ്ടായിട്ടുണ്ട്. 2022 ൽ 194.80 കോടിയാണ് കോൺഗ്രസ് ചെലവഴിച്ചത്. 2017 ൽ ചെലവഴിച്ച 108.14 കോടിയെക്കാൾ 80 ശതമാനം കൂടുതലാണിതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 

Eng­lish Sum­ma­ry: BJP spent 340 crores in the elections

You may like this video also

TOP NEWS

December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.