29 March 2025, Saturday
KSFE Galaxy Chits Banner 2

Related news

March 29, 2025
March 28, 2025
March 28, 2025
March 26, 2025
March 23, 2025
March 22, 2025
March 22, 2025
March 19, 2025
March 18, 2025
March 18, 2025

പശ്ചിമബംഗാളി‍ല്‍ ബിജെപിക്ക് തിരിച്ചടി; മുതിര്‍ന്ന നേതാവ് തൃണമൂലില്‍

Janayugom Webdesk
ന്യൂഡല്‍ഹി
March 9, 2022 11:14 am

പശ്ചിമബംഗാളില്‍ ബി ജെ പിക്ക് കനത്ത തിരിച്ചടി നല്‍കി സസ്‌പെന്‍ഡ് ചെയ്യപ്പെട്ട നേതാവ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. സംസ്ഥാനത്തെ ബി ജെ പിയുടെ മുതിര്‍ന്ന നേതാവ് ജോയ് പ്രകാശ് മജുംദര്‍ ആണ് മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ സാന്നിദ്ധ്യത്തില്‍ തൃണമൂലില്‍ ചേര്‍ന്നത്. ജോയ് പ്രകാശിനെ ഉടന്‍ തന്നെ പാര്‍ട്ടിയുടെ സംസ്ഥാന ഘടകത്തിന്റെ വൈസ് പ്രസിഡന്റായി ഉടന്‍ ചുമതലയേല്‍ക്കുമെന്ന് മമത ബാനര്‍ജി അറിയിച്ചു

നേരത്തെ നസ്റുല്‍ മഞ്ചയില്‍ ബാനര്‍ജിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ മജുംദര്‍ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തൃണമൂലിലേക്ക് എത്തിയത്. ബി ജെ പിയുടെ പശ്ചിമ ബംഗാള്‍ ഘടകം അതിന്റെ രണ്ട് മുന്‍ വൈസ് പ്രസിഡന്റുമാരായ മജുംദറിനെയും റിതേഷ് തിവാരിയെയും ജനുവരി 23 ന്, ആണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതിന് ശേഷം സസ്പെന്‍ഡ് ചെയ്തത്. അച്ചടക്ക നടപടികള്‍ പൂര്‍ത്തിയാകാത്തത് വരെ താല്‍ക്കാലികമായിരുന്നു സസ്‌പെന്‍ഷനുകള്‍

സുകാന്ത മജുംദാര്‍ പശ്ചിമ ബംഗാളിലെ ബി ജെ പി അധ്യക്ഷനായി ചുമതലയേറ്റതിന് ശേഷം അടുത്തിടെ നടന്ന സംഘടനാ പുനസംഘടനയില്‍ ഇരുവരെയും പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ബോംഗോണ്‍ എം പിയുമായ സാന്തനു താക്കൂറുമായും ഇരു നേതാക്കളും വിവിധ അവസരങ്ങളില്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. 

തന്റെ സസ്പെന്‍ഷനുശേഷം, അടുത്തിടെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയത്തിന് മജൂംദര്‍ നിരവധി തവണ ബി ജെ പിയുടെ പുതിയ സംസ്ഥാന കമ്മിറ്റിയെയും സംസ്ഥാന നേതൃത്വത്തെയും വിമര്‍ശിച്ചിരുന്നു. തിങ്കളാഴ്ച, ലോക്കറ്റ് ചാറ്റര്‍ജിയുടെ നേതൃത്വത്തില്‍ ബി ജെ പിയുടെ വിമത നേതാക്കള്‍ പങ്കെടുത്ത യോഗത്തില്‍ മജുംദാറും പങ്കെടുത്തിരുന്നു. 

അതേസമയം, സസ്‌പെന്‍ഡ് ചെയ്ത നേതാവാണെങ്കിലും മജുംദാറിന്റെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവേശനം ബി ജെ പിക്ക് തലവേദന സൃഷ്ടിച്ചിട്ടുണ്ട്. ജോയ് പ്രകാശ് മജുംദാറിന് പിന്നാലെ മറ്റ് നേതാക്കള്‍ പാര്‍ട്ടി വിടുമോ എന്ന ആശങ്ക ബി ജെ പിക്കുണ്ട്.

Eng­lish Sumamry:BJP suf­fers set­back in West Ben­gal; Senior leader in Trinamool

You may also like this video:

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.