ആലപ്പുഴജില്ലയില്‍ ബിജെപി ഭരണത്തിലുള്ള ഏക പഞ്ചായത്തായ ചെങ്ങന്നൂരിലെ പാണ്ടനാട് പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം രാജിവെച്ചു. അവസാന പിടിവള്ളിയായിരുന്ന പഞ്ചായത്തും ബിജെപി കൈവിട്ടു. പാണ്ടനാട് ഗ്രാമപഞ്ചായത്തിലെ പ്രസിഡന്റ് ആശ വി നായര്‍ ഫേസ്ബുക്ക് ലൈവിലൂടെയാണ് രാജിവെച്ചത്. ഇത് മാത്രമല്ല താന്‍ പഞ്ചായത്ത് അംഗത്വവും പാര്‍ട്ടി അംഗത്വവും ഒരു പോലെ രാജിവെക്കുന്നതായി ഇവര്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം വൈകീട്ടാണ് ഫേസ്ബുക്ക് ലൈവില്‍ ആശ എത്തിയത്. തുടര്‍ന്ന് ബിജെപി നേതൃത്വം ഒന്നടങ്കം ഞെട്ടിച്ചായിരുന്നു രാജി പ്രഖ്യാപനം
നേരത്തെ ബിജെപിയിലെ തന്നെ വൈസ് പ്രസിഡന്റായ സുരേന്ദ്രന്‍ നായര്‍ക്കെതിരെ എല്‍ഡിഎഫ് അവിശ്വാസം പ്രമേയം കൊണ്ടുവന്നിരുന്നു. ഇതെല്ലാം ബിജെപിയെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട കാര്യങ്ങളാണ്. ജൂലായ് ആറിന് പഞ്ചായത്തില്‍ വൈസ് പ്രസിഡന്റിനായിട്ടുള്ള തിരഞ്ഞെടുപ്പ് നടക്കേണ്ടതായിരുന്നു. പക്ഷേ രാജിയോടെ അത് ആവശ്യമില്ലാതെ വന്നിരിക്കുകയാണ്. നേരത്തെ തന്നെ പഞ്ചായത്ത് വീഴാനുള്ള സാധ്യത മുന്നിലുണ്ടായിരുന്നു. കോണ്‍ഗ്രസിന്റെ പിന്തുണയോടെ വൈസ് പ്രസിഡന്റിനെതിരെ അവിശ്വാസം പാസായിരുന്നു.
ബിജെപി ആലപ്പുഴ ജില്ലാ പ്രസിഡന്റ് എംവി ഗോപകുമാറിന്റെ പഞ്ചായത്താണ് പാണ്ടനാട്. അതുകൊണ്ട് തിരിച്ചടിയുടെ ആഘാതം കൂടുന്നു. ആറംഗങ്ങളാണ് പഞ്ചായത്തില്‍ ബിജെപിക്കുള്ളില്‍. പഞ്ചായത്തിന്റെ മൊത്തം അംഗ നില 13 ആണ് എല്‍ഡിഎഫ് അഞ്ച് സീറ്റുമായി തൊട്ട് പിന്നിലുണ്ട്. കോണ്‍ഗ്രസിന് രണ്ടും സീറ്റുണ്ട്. രാജിവെച്ച പ്രസിഡന്റ് ആശ രണ്ടാം തവണയാണ് പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഏഴാം വാര്‍ഡായ വന്മഴി വെസ്റ്റില്‍ നിന്നാണ് ഇവര്‍ വിജയിച്ചത്. അതേസമയം മണ്ഡലത്തില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പ് നിര്‍ണായകമായിരിക്കുകയാണ്. ഒരൊറ്റ സീറ്റിന് നഷ്ടമായ ഭരണം തിരിച്ചുപിടിക്കാനുള്ള സുവര്‍ണാവസരം കൂടിയാണ് എല്‍ഡിഎഫിന് ഉപതിരഞ്ഞെടുപ്പ്. എഫ്ബി ലൈവില്‍ ബിജെപി നേതൃത്വത്തിനെതിരെയും ആശ രൂക്ഷമായി വിമര്‍ശനമുന്നയിച്ചു. വൈസ് പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയം പാസായതിനെ പിന്നാലെ എന്നെ രാജിവെക്കാന്‍ പാര്‍ട്ടി നിര്‍ബന്ധിക്കുകയായിരുന്നു.
സമൂഹ മാധ്യമങ്ങളിടെ അധിക്ഷേപിച്ച്, ഒറ്റപ്പെടുത്തിയെന്ന് ആശ പറയുന്നു. അതിനാണ് രാജിയെന്നും ഇവര്‍ വ്യക്തമാക്കി. മന്ത്രി സജി ചെറിയാര്‍ 50 കോടിയില്‍ അധികം രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തില്‍ നടപ്പാക്കിയെന്ന് ഇവര്‍ വ്യക്തമാക്കി. പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയില്‍ മന്ത്രിയോടൊപ്പം നിന്ന് പ്രവര്‍ത്തിക്കേണ്ടതിനെ ബിജെപി നേതൃത്വം നെഗറ്റീവായിട്ടാണ് കാണുന്നത്. അവര്‍ എന്നെ ഒറ്റപ്പെടുത്തുന്നു.
അതുകൊണ്ട് തുടരാന്‍ താല്‍പര്യമില്ലെന്നും അവര്‍ വ്യക്തമാക്കി. രാഷ്ട്രീയ അന്ധത കാരണം എല്ലാത്തിനെയും എതിര്‍ക്കുകയാണ് ബിജെപി. ജില്ലാ പഞ്ചായത്ത് ഒരു കോടിയോളം വികസനത്തിനായി അനുവദിച്ചതാണ്. സജി ചെറിയാന്‍ 50 കോടിയും തന്നിട്ടുണ്ടെന്ന് അവര്‍ വ്യക്തമാക്കി. ഉപതിരഞ്ഞെടുപ്പിന് മുമ്പ് ബിജെപിക്കും സിപിഎമ്മിനും അഞ്ച് സീറ്റുകള്‍ വീതമാണ് ഉണ്ടാവുക.
English Summary: BJP’s opposition to development; Panchayat president resigns, leaves party, leadership in shock
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.