22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 17, 2024
November 14, 2024
October 27, 2024
October 7, 2024
October 3, 2024
September 22, 2024
September 18, 2024
June 6, 2024
May 23, 2024
May 21, 2024

കറാച്ചി യൂണിവേഴ്സിറ്റില്‍ സ്ഫോടനം; ചെെനീസ് പൗരന്‍മാരുള്‍പ്പെടെ നാല് പേര്‍ മരിച്ചു

Janayugom Webdesk
ഇസ്‍ലാമാബാദ്
April 26, 2022 9:22 pm

പാകിസ്ഥാനിലെ കറാച്ചി യൂണിവേഴ്സിറ്റിയിലുണ്ടായ സ്ഫോടനത്തില്‍ മൂന്ന് ചെെനീസ് പൗരന്‍മാരുള്‍പ്പെടെ നാല് പേര്‍ മരിച്ചു. സര്‍വകലാശാലയുടെ സമീപത്തുണ്ടായിരുന്ന വാനിലാണ് സ്ഫോടനമുണ്ടായത്. ചെെനീസ് ഭാഷ പരിശീലന കേന്ദ്രമായ കണ്‍ഫ്യൂഷിയസ് ഇന്‍സ്റ്റിറ്റ്യൂട്ടിന് സമീപമാണ് സ്ഫോടനം നടന്നത്. മരിച്ച ചെെനീസ് പൗരന്‍മാരില്‍ രണ്ട് പേര്‍ സ്ത്രീകളാണ്. ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായ ഹുവാങ് ഗുയ്‍പിങ്, ഡിങ് മുപെങ്, ചെന്‍ സാ എന്നിവരും ഖാലിദ് എന്ന പാകിസ്ഥാനി ഡ്രെെവറുമാണ് കൊല്ലപ്പെട്ടത്. രണ്ട് പേര്‍ക്ക് പരിക്കേറ്റതായും പ്രാദേശിക ഭരണകൂട വക്താവ് അറിയിച്ചു. 

കറാച്ചി കമ്മീഷണറോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സിന്ധ് പ്രവിശ്യ മുഖ്യമന്ത്രി മുറാദ് അലി ഷാ നിര്‍ദേശം നല്‍കി. പ്രധാനമന്ത്രി ഷഹബാസ് ഷെരീഫും സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. നേരത്തെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ നിയമവിരുദ്ധ വിഘടനവാദ സംഘങ്ങള്‍, ചെെനയും പാകിസ്ഥാനും തമ്മിലുള്ള 60 ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക ഇടനാഴി പ്രഖ്യാപനത്തിനു ശേഷം പാകിസ്ഥാന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്തിരുന്ന ചെെനീസ് പൗരന്‍മാര്‍ക്ക് നേരെ ആക്രമണങ്ങള്‍ നടത്തിയിരുന്നു. കറാച്ചിയില്‍ ഇതാദ്യമായല്ല ചെെനീസ് പൗരന്‍മാര്‍ക്കെതിരെ ആക്രമണം നടക്കുന്നത്. കഴിഞ്ഞ ജൂണില്‍ പാകിസ്ഥാനിലെ ഡാം നിര്‍മ്മാണ തൊഴിലാളികളുടെ വാഹനത്തിനു നേരെ ഉണ്ടായ ആക്രമണത്തില്‍ 12 ചെെനീസ് എന്‍ജീനീയര്‍മാര്‍ കൊല്ലപ്പെട്ടിരുന്നു.

Eng­lish Summary:Blast at Karachi Uni­ver­si­ty; Four peo­ple were killed, includ­ing Chi­nese nationals
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.