22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 17, 2024
November 14, 2024
October 27, 2024
October 7, 2024
October 3, 2024
September 22, 2024
September 18, 2024
June 6, 2024
May 23, 2024
May 21, 2024

ചായക്കടയില്‍ സ്ഫോടനം; ആറുപേര്‍ക്ക് പരിക്ക്, ഒരാളുടെ കൈപ്പത്തിയറ്റു

Janayugom Webdesk
പത്തനംതിട്ട
December 21, 2021 2:49 pm

പത്തനംതിട്ട ആനിക്കാട്ട് ചായക്കടയില്‍ സ്‌ഫോടനം. പാറ പൊട്ടിക്കാന്‍ സൂക്ഷിച്ച സ്‌ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചത്. ആറുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒരാളുടെ കൈപ്പത്തിയറ്റുപോയ നിലയിലാണ്.

ചായക്കുടിക്കാനെത്തിയ ആളുടെ കൈയ്യിലായിരുന്നു സ്‌ഫോടക വസ്തുവുണ്ടായിരുന്നത്.ചായക്കടക്ക് ഒപ്പം കിണറ്റിലെ പാറപൊട്ടിക്കുന്ന ജോലിയും ചെയ്യുന്ന ആളാണ് കടയുടമ.ഇയാളുടെ വീടും ക്വാറിയോട് ചേര്‍ന്നാണുള്ളത്. രാവിലെ ആയതിനാല്‍ ചായക്കടയില്‍ തിരക്കുണ്ടായിരുന്നു. സ്ഫോടനത്തിന്റെ ശക്തിയില്‍ കടയിലെ ചില്ല് അലമാരയും സോഡാ കുപ്പികളും പൊട്ടിച്ചിതറി. ഇത് തറച്ചുകയറിയാണ് ആളുകള്‍ക്ക് പരിക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം.
eng­lish sum­ma­ry; blast at Tea shop
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.