കശ്മിരിലെ ബാരാമുള്ളയിലുണ്ടായ സ്ഫോടനത്തിൽ നാലുപേര്‍ മരിച്ചു. സോപോറിലുള്ള ഷയിർ കോളനിയിലെ ആക്രിക്കടയിലാണ് സ്ഫോടനമുണ്ടായത്. അറെയ്യ ലോറിയിൽ നിന്നും ചിലർ ആക്രി സാധനങ്ങൾ ഇറക്കുന്നതിനിടെ ആയിരുന്നു സ്ഫോടനം. രണ്ടുപേർ സ്ഥലത്തുവച്ചു തന്നെ മരിച്ചു.
നാസിൽ അഹ്മദ് നദ്രു(40), ആസിം അഷ്റഫ് മിർ, ആദിൽ റാഷിദ് ഭട്ട്, മുഹമ്മദ് അസ്ഹർ എന്നിവരാണ് മരിച്ചത്. സ്ഫോടനത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
English Summary: Blast in Kashmir’s Baramulla; Four people di ed
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.