22 December 2024, Sunday
KSFE Galaxy Chits Banner 2

ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായി തുടര്‍ന്നേക്കും: വുകോമനോവിച്ച്

Janayugom Webdesk
മഡ്ഗാവ്
March 22, 2022 10:41 pm

അടുത്ത സീസണിലും കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായി തുടരുമെന്ന സൂചന നല്‍കി ഇവാന്‍ വുകോമനോവിച്ച്. തന്റെ ഭാവിയെ കുറിച്ച് മാനേജ്‌മെന്റുമായി ചര്‍ച്ച ചെയ്യാന്‍ അടുത്ത ആഴ്ച സമയം കണ്ടെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒന്നുമില്ലായ്‌മയിൽ നിന്നും കേരള ബ്ലാസ്റ്റേഴ്സിനെ ഫൈനൽ വരെയെത്തിച്ച പരിശീലകനാണ് ഇവാൻ വുകോമനോവിച്ച്. കിരീടത്തിന്റെ തൊട്ടരികിലെത്തി ദൗർഭാഗ്യം കൊണ്ടതു കൈവിടേണ്ടി വന്നെങ്കിലും അടുത്ത സീസണിൽ ടീമിന് കിരീടം സമ്മാനിക്കാൻ അദ്ദേഹത്തിനു കഴിയുമെന്ന് ക്ലബ്ബ് ആരാധകർ ഒന്നടങ്കം വിശ്വസിക്കുന്നുണ്ട്. 

കഴിഞ്ഞ സീസണിലെ ദയനീയ പ്രകടനത്തിന് ശേഷം കിബു വികുനയ്ക്ക് പകരക്കാരനായാണ് വുകോമനോവിച്ച് ബ്ലാസ്റ്റേഴ്സിലെത്തുന്നത്. ബ്ലാസ്റ്റേഴ്സിന്റെ പ­ത്താമത്തെ പരിശീലകന്‍. ബെല്‍ജിയം ക്ല­ബ്ബിന്റെ സഹപരിശീലകനായാണ് കോച്ചിങ് കരിയര്‍ ആരംഭിച്ചത്. പിന്നീട് സ്ലൊവാക്യന്‍ സൂപ്പര്‍ ലീഗിലും പരിശീലകനായി. മാനേജ്‌മെന്റുമായി സംസാരിക്കാനുണ്ട്. തുടരാനുള്ള ആഗ്രഹം ഞങ്ങൾ രണ്ടു പേരും പരസ്‌പരം അറിയിച്ചു കഴിഞ്ഞിട്ടുണ്ട്. സീസൺ കഴിഞ്ഞതിനാൽ മാനേജ്‌മെന്റുമായി ഇരുന്ന് ബാക്കി കാര്യങ്ങൾ പൂർത്തിയാക്കാനുണ്ട്. അടുത്ത സീസണില്‍ കാണാനാകുമെന്നാണ് പ്രതീക്ഷ.’-വുകോമനോവിച്ച് പറഞ്ഞു.

Eng­lish Summary:Blasters coach will Ivan Vukomanović
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.