25 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

October 18, 2024
September 29, 2024
September 15, 2024
May 25, 2024
March 13, 2024
January 3, 2024
March 26, 2023
March 3, 2023
December 18, 2022
July 6, 2022

അഴീക്കലിൽ മത്സ്യബന്ധനത്തിനിടെ ബോട്ടിന് തീപിടിച്ചു, ഒഴിവായത് വൻ ദുരന്തം

Janayugom Webdesk
കൊല്ലം
December 8, 2021 8:58 am

മത്സ്യബന്ധനത്തിനിടെ ബോട്ടിന് തീപിടിച്ചു. കൊല്ലം അഴീക്കലിൽ ഇന്നു പുലർച്ചെയാണ് സംഭവമുണ്ടായത്. മത്സ്യബന്ധനം നടത്തുന്നതിനിടെ കടലിൽ നിന്ന് 3 നോട്ടിക്കൽ മൈൽ അകലെ വച്ചാണ് ബോട്ടിന് തീപിടിച്ചത്. അപകടത്തിൽ ആർക്കും പരിക്കില്ല. 

ശക്തികുളങ്ങര ദളവാപുരം സ്വദേശി അനുവിൻ്റെ ഉടമസ്ഥതയിലുള്ള വേളാങ്കണ്ണി മാതാ എന്ന ബോട്ടിനാണ് തീ പിടിച്ചത്. ഈ സമയത്ത് ഒൻപത് തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. ഇവരെ മറ്റു ബോട്ടുകളിലും വള്ളങ്ങളിലും രക്ഷപ്പെടുത്തുകയായിരുന്നു. ഗ്യാസ് ലീക്കായതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
eng­lish summary;boat caught fire while fish­ing in Azhikkal
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.