മതിലകം — പടിയൂർ പൈതൃകം ജലോത്സവത്തിൽ മണവാളൻ നമ്പർ 2 ജേതാക്കളായി. മതിലകം പൈതൃകം കലാകായിക സാംസ്കാരിക കൂട്ടായ്മ കനോലി കനാലിൽ സംഘടിപ്പിച്ച പ്രഥമ ജലോത്സവത്തിൽ ശ്രീ മൂകാംബിക രണ്ടാം സ്ഥാനവും തലക്കാട്ടമ്മ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഇരുട്ടുകുത്തി വള്ളങ്ങളുടെ പ്രദർശന മത്സരത്തിൽ പമ്പാവാസൻ വിജയികളായി. റവന്യൂ മന്ത്രി കെ.രാജൻ ഓൺലൈനായി ജലോത്സവം ഉദ്‌ഘാടനം ചെയ്തു. ഇ.ടി.ടൈസൺ എംഎൽഎ അധ്യക്ഷനായിരുന്നു . ബെന്നി ബഹന്നാൻ എംപി സമ്മാനദാനം നിർവഹിച്ചു.
മതിലകം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സീനത്ത് ബഷീർ, മതിലകം ബ്ലോക്ക് പഞ്ചായത്തംഗം ഷീജ ബാബു, വാർഡ് മെമ്പർ ഒ.എ.ജെൻട്രിൻ, പടിയൂർ ഗ്രാമപഞ്ചായത്തംഗങ്ങളായ ലിജി രതീഷ്, ജോയ്സി ആൻ്റണി, മതിലകം സെന്റ്.ജോസഫ് ലാറ്റിൻ ചർച്ച് വികാരി ഫാ. ജോസഫ് മാളിയേക്കൽ, സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.എച്ച്.അമീർ,കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ടി.എസ്.ശശി, ക്ലബ്ബ് കൺവീനർ അനിൽ കുമാർ,പ്രസിഡൻ്റ് ഷമീർ, സെക്രട്ടറി ബിജോയ് തുടങ്ങിവയവർ സംസാരിച്ചു .
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.