23 December 2024, Monday
KSFE Galaxy Chits Banner 2

Related news

August 30, 2024
August 16, 2024
May 27, 2024
May 10, 2024
April 2, 2024
February 12, 2024
August 24, 2023
August 3, 2023
July 8, 2023
May 27, 2023

തൃശൂരില്‍ കാണാതായ മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി

Janayugom Webdesk
തൃശൂർ
August 3, 2022 5:42 pm

ചേറ്റുവ കടപ്പുറം മുനക്കകടവ് അഴിമുഖത്ത് ഫൈബര്‍ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി. പുല്ലുവിള സ്വദേശികളായ മണിയൻ, ഗിൽബർട്ട് എന്നിവരാണ് മരിച്ചത്. രണ്ട് നോട്ടിക്കൽ മൈൽ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. കോസ്റ്റ് ഗാർഡ് ഹെലികോപ്റ്ററിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച വൈകീട്ട് 6.30 ടെയാണ് തിരുവനന്തപുരം പുല്ലുവിള സ്വദേശിയുടെ ടിയ മോള്‍ ഫൈബര്‍ വള്ളം കരയില്‍ അടുക്കാറായപ്പോള്‍ എഞ്ചിന്‍ ഓഫായി കടലില്‍ മറിഞ്ഞത്. പുല്ലുവിള സ്വദേശികളായ സുനില്‍ , വര്‍ഗീസ് , സ്റ്റല്ലസ്, സന്തോഷ് , മണിയന്‍ എന്ന വര്‍ഗ്ഗീസ് , ഗില്‍ബര്‍ട്ട് എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. ഇതില്‍ സുനില്‍, വര്‍ഗീസ്, സ്റ്റാലസ് എന്നിവര്‍ ആദ്യം നീന്തി രക്ഷപ്പെട്ടു. ബാക്കി മൂന്ന് പേര്‍ക്കായി തിരച്ചില്‍ നടത്തുന്നതിനിടയില്‍ രാത്രി ഒമ്പതുമണിയോടെ സന്തോഷിനെ കണ്ടെത്തിയിരുന്നു.

Eng­lish Sum­ma­ry: Bod­ies of miss­ing fish­er­men found in Thrissur

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.