ഉക്രെയ്നിലെ ഖാർകിവിൽ കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥി നവീന്‍ ഗ്യാനഗൗഡറുടെ മൃതദേഹം മെഡിക്കല്‍ കോളജിന് വിട്ടുനല്‍കാന്‍ തീരുമാനം.
ആചാരപരമായ മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം ഭൗതിക ശരീരം എസ് എസ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ച് സെന്ററിന് വിട്ടുനല്‍കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ഞായറാഴ്ചയോടെ നവീന്റെ ഭൗതിക ശരീരം നാട്ടിലെത്തിക്കും. തിങ്കളാഴ്ചയോടെ മരണാനന്തര ചടങ്ങുകള്‍ നടത്തുമെന്നും വിവരങ്ങള്‍ വ്യക്തമാക്കുന്നു.
ഞായറാഴ്ച മൃതദേഹം ബംഗളൂരു വിമാനത്താവളത്തിലെത്തുമന്ന വിവരം കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വെള്ളിയാഴ്ച അറിയിച്ചിരുന്നു. യുക്രെയ്നിലെ നാലാം വർഷ മെഡിക്കൽ വിദ്യാർഥിയായിരുന്ന നവീൻ കർണാടക ഹവേരി ജില്ലയിലെ ചെലഗെരി സ്വദേശിയാണ്. ഖാർകിവ് നാഷനൽ മെഡിക്കൽ സർവകലാശാല വിദ്യാർഥിയായ നവീനും കർണാടകയിൽ നിന്നുള്ള മറ്റു വിദ്യാർഥികളും ഖാർകിവിലെ ബങ്കറിലായിരുന്നു കഴിഞ്ഞിരുന്നത്. ഖാർകിവിൽനിന്നും അതിർത്തിയിലെത്തുന്നതിനായി റെയിൽവേ സ്റ്റേഷനിലേക്ക് പോകാൻ തീരുമാനിച്ചിരുന്നു. ഇതിന് മുന്നോടിയായി രാവിലെ ഭക്ഷണം വാങ്ങാനും കറൻസി മാറ്റിവാങ്ങാനുമാണ് നവീൻ ബങ്കറിന് പുറത്തിറങ്ങിയത്.
ഭക്ഷണസാധനങ്ങൾ വാങ്ങുന്നതിനായി സൂപ്പർമാർക്കറ്റിനു മുന്നിൽ വരിനിൽക്കുമ്പോഴാണ് ഷെല്ലാക്രമണം ഉണ്ടായതെന്നും നവീന്റെ അമ്മാവനായ ഉജ്ജന ഗൗഡ പറഞ്ഞു. പുറത്തിറങ്ങുമ്പോൾ ഇന്ത്യൻ പതാക കൈയിൽ കരുതാനും നവീനോട് കുടുംബാംഗങ്ങൾ പറഞ്ഞിരുന്നു. ചൊവ്വാഴ്ച രാവിലെ നവീൻ പിതാവിനെ വിളിച്ചപ്പോൾ ബങ്കറിൽ ഭക്ഷണവും വെള്ളവും ഇല്ലെന്ന് പറഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
English Summary: Body of Indian student to be repatriated in Ukraine on Sunday: Body to be handed over to medical college
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.