23 January 2026, Friday

Related news

January 21, 2026
January 20, 2026
January 20, 2026
January 16, 2026
January 13, 2026
January 10, 2026
January 9, 2026
January 8, 2026
January 8, 2026
January 8, 2026

കോട്ടയത്ത് ലോട്ടറി വില്‍പനക്കാരിയുടെ മൃതദേഹം ആളൊഴിഞ്ഞ പറമ്പില്‍; സുഹൃത്ത് തൂങ്ങിമരിച്ച നിലയിൽ

Janayugom Webdesk
കോട്ടയം
July 9, 2023 6:58 pm

ലോട്ടറി വില്‍പനക്കാരിയായ യുവതിയുടെ മൃതദേഹം ആളൊഴിഞ്ഞ പറമ്പില്‍ നഗ്നമായ നിലയിൽ കണ്ടെത്തി. വലവൂര്‍ സ്വദേശിനി പ്രീതിയുടെ (31) മൃതദേഹമാണ് ഞായറാഴ്ച ഉച്ചക്ക് രണ്ടു മണിയോടെ കണ്ടെത്തിയത്. ഇവരെ രണ്ടു ദിവസം മുമ്പ് പാലായ്ക്ക് അടുത്ത് വലവൂരില്‍നിന്ന് കാണാതായിരുന്നു. ഇവരുടെ സുഹൃത്തും വലവൂര്‍ സ്വദേശിയുമായ ലോട്ടറി വിൽപനക്കാരൻ പ്രകാശനെ (51) ഇന്നലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രീതിയുടെ മൃതദേഹവും കണ്ടെത്തിയത്.

പ്രീതിയെ കൊന്ന ശേഷം പ്രകാശന്‍ ജീവനൊടുക്കിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഭര്‍ത്താവ് ഉപേക്ഷിച്ച ശേഷം പ്രകാശനുമായി പ്രീതി സൗഹൃദത്തിലായിരുന്നെന്ന് പൊലീസ് പറയുന്നു.

കഴുത്തില്‍ ഷാള്‍ കുരുക്കിയ നിലയിലായിരുന്ന പ്രീതിയുടെ മൃതദേഹം അഴുകിത്തുടങ്ങിയിരുന്നു. കോട്ടയം മെഡിക്കല്‍ കോളജില്‍ തിങ്കളാഴ്ച പോസ്റ്റ്മോര്‍ട്ടം നടത്തും. പ്രീതിക്ക് നാലും പന്ത്രണ്ടും വയസ്സുള്ള രണ്ടു മക്കളുണ്ട്. മൂത്തകുട്ടിയെ പൊലീസ് ശിശുക്ഷേമ സമിതിക്ക് കൈമാറി. ഇളയ കുട്ടി ബന്ധുവിനൊപ്പം വിട്ടു.

Eng­lish Sum­ma­ry: body of miss­ing woman, found friend hanged
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.