23 December 2024, Monday
KSFE Galaxy Chits Banner 2

Related news

July 13, 2024
April 17, 2024
October 24, 2023
January 9, 2023
October 27, 2022
October 11, 2022
September 26, 2022
September 3, 2022
March 22, 2022
December 15, 2021

ആര്യന്‍ ഖാന്റെ ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കി ബോംബെ ഹൈക്കോടതി

Janayugom Webdesk
മുംബൈ
December 15, 2021 4:21 pm

ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസില്‍ പ്രതി ആര്യന്‍ ഖാന്റെ ജാമ്യവ്യവസ്ഥയില്‍ ഇളവ് വരുത്തി ബോംബെ ഹൈക്കോടതി. എല്ലാ വെള്ളിയാഴ്ചയും എന്‍സിബി ഓഫീസില്‍ ഹാജരാകേണ്ടതില്ലെന്ന് ഹൈക്കോടതി പറഞ്ഞു. എല്ലാ വെള്ളിയാഴ്ചയും രാവിലെ 11നും ഉച്ചയ്ക്ക് 2നും ഇടയില്‍ എന്‍സിബി ഓഫീസില്‍ ഹാജരാകണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ആര്യന്‍ ഖാന്‍ ആറ് തവണ ഇതുവരെ ഹാജരായത്. 

എൻസിബി എപ്പോൾ എവിടെ വിളിച്ചാലും ഹാജരാവാൻ ഖാന് ഒരു മടിയുമില്ലെന്ന് ജസ്റ്റിസ് എൻഡബ്ല്യു സാംബ്രെ അഭിപ്രായപ്പെട്ടു. തുടർന്നാണ് ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകിയത്. അതേസമയം എൻസിബി ഓഫീസ് ഒഴികെ മറ്റിടങ്ങളിലേക്കാണ് യാത്ര ചെയ്യുന്നതെങ്കിൽ, അന്വേഷണ ഉദ്യോഗസ്ഥനെ അറിയിക്കണമെന്ന് കോടതി വ്യക്തമാക്കി. കേസും അന്വേഷണവും എങ്ങും എത്തുന്നില്ലെന്ന് ആര്യന്‍ ഖാന്റെ അഭിഭാഷകന്‍ ആരോപിച്ചു. 

ENGLISH SUMMARY:Bombay High Court grants bail to Aryan Khan
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.