കണ്ണൂര്‍ തോട്ടടയിൽ വിവാഹാഘോഷത്തിനിടെയുണ്ടായ ബോംബേറും കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നു പേർ കൂടി അറസ്റ്റിലായി. ബോംബാക്രമണത്തിലെ മുഖ്യ ആസൂത്രകൻ മിഥുൻ, ഗോകുൽ, സനാഥൻ എന്നിവരാണ് അറസ്റ്റിറിലായതെന്ന് കണ്ണൂർ എസിപി പി. പി. സദാനന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി.
കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത അക്ഷയിനെ തലശ്ശേരി കോടതി 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു. ബോംബുണ്ടാക്കിയത് താനാണെന്ന് മിഥുൻ പോലീസിനോട് കുറ്റസമ്മതം നടത്തിയതായി എസിപി പറഞ്ഞു. സംഭവത്തിൽ ഉൾപ്പെട്ട നാലു പേരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികൾ ബോംബ് ഉണ്ടാക്കിയ സ്ഥലം കണ്ടെത്തിയെന്നും സംഭവ ദിവസം തലേന്ന് വീട്ടുപരിസരത്ത് വച്ച് പൊട്ടിച്ച് പരിശീലനം നടത്തിയെന്നും എ സി പി അറിയിച്ചു.
സംഭവത്തിൽ കൂടുതൽ പ്രതികൾ ഉണ്ടാവാമെന്നും അന്വേഷിച്ച് വരുന്നതായും അദ്ദേഹം പറഞ്ഞു.
English Summary: Bombing case: Three more arrested, accused Mithun confessed to police about bomb making
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.