സൗത്ത് ആഫ്രിക്കന്‍ സാഹിത്യകാരനും നാടകകൃത്തുമായ ഡാമന്‍ ഗാല്‍ഗട്ടിന് ബുക്കര്‍ പുരസ്‌കാരം. ദി പ്രോമിസ് എന്ന നോവലിനാണ് ബഹുമതി . ബുക്കര്‍ പുരസ്കാരം നേടുന്ന മൂന്നാമത്തെ വ്യക്തിയാണ് ഡാമന്‍ ഗാല്‍ഗട്ട്.
മൂന്നാമത്തെ വട്ടമാണ് ഗാല്‍ഗട്ടിന് ബുക്കര്‍ നോമിനേഷന്‍ ലഭിക്കുന്നത്. ബ്രിട്ടീഷ് കുടുംബത്തോടൊപ്പം കഴിയുന്ന ആഫ്രിക്കന്‍ വംശജനായ ജോലിക്കാരിയുടെ ജീവിതത്തിലൂടെ കടന്നു പോകുന്നതാണ് ദി പ്രോമിസ്. വര്‍ണ വിവേചനത്തിന്റെ സമയം മുതല്‍ ജേക്കബ് സുമയുടെ ഭരണ കാലം വരെയാണ് നോവലില്‍ പറയുന്നത്. ആറാം വയസില്‍ ഗാല്‍ഗട്ട് കാന്‍സര്‍ ബാധിതനായിരുന്നു.
17ാം വയസില്‍ ഗാല്‍ഗട്ട് തന്റെ ആദ്യ നോവല്‍ പ്രസിദ്ധീകരിച്ചു. ലങ്കന്‍ എഴുത്തുകാരന്‍ അനുക് അരുദ്പ്രഗാശം ഉള്‍പ്പെടെ അഞ്ച് പേരെ പിന്നിലാക്കിയാണ് ഗാല്‍ഗട്ട് ബുക്കര്‍ പുരസ്‌കാരം നേടുന്നത്. 50 ലക്ഷം രൂപയാണ് സമ്മാന തുക.
english summary; Booker Prize goes to Damon Galgat, a South African writer
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.