രണ്ട് വര്‍ഷങ്ങളിലായി 15 മിനിട്ട് വ്യത്യാസത്തില്‍ ജനിച്ച് ഇരട്ടക്കുട്ടികള്‍. അമേരിക്കയിലെ കാലിഫോർണിയയില്‍ ഫാത്തിമ മാഡ്രിഗൽ എന്ന യുവതിയാണ് ഇത്തരത്തില്‍ ഇരട്ടകുട്ടികൾക്ക് ജന്മം നൽകിയത്. 15 മിനിട്ട് മാത്രമാണ് വ്യത്യാസമെങ്കിലും രണ്ട് കുട്ടികളുടേയും ജന്മദിനം വ്യത്യസ്ത വര്‍ഷങ്ങളിലും വ്യത്യസ്ത മാസങ്ങളിലും വ്യത്യസ്ത തീയതിയിലുമാണ് ആഘോഷിക്കാനാവുക.
ഇരട്ടകളില്‍ ഒരാള്‍ ഡിസംബര്‍ 31 ന് ജനിച്ചപ്പോള്‍ മറ്റേയാള്‍ ജനുവരി ഒന്നിന് ജനിച്ചു. ഇവരുടെ പ്രായത്തിൽ ഒരു വർഷത്തെ വ്യത്യാസമുണ്ടാകും. 20 ലക്ഷത്തിൽ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന പ്രത്യേകതയാണിതെന്ന് നാറ്റിവിദാദ് മെഡിക്കല്‍ സെന്റര്‍ അധികൃതര്‍ പറയുന്നു.
മാഡ്രിഗലിനും റോബർട്ട് റുജില്ലോയ്ക്കും പുതുവത്സരം പിറക്കുന്നതിന് മുന്‍പ് 11.45 ന് ജനിച്ച മകന് ആൽഫ്രെഡോ എന്നാണ് പേര്. 15 മിനിറ്റ് കഴിഞ്ഞ് രാത്രി 12 മണിക്ക് ഈ ദമ്പതികൾക്ക് ഒരു മകൾകൂടി പിറന്നു. അപ്പോഴേക്കും പുതുവർഷം തുടങ്ങിയിരുന്നു. മകൾക്ക് ഐലിൻ എന്നാണ് പേരിട്ടിരിക്കുന്നത്.
english summary; Born in two years; Curiously twins
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.