2 May 2024, Thursday

Related news

May 2, 2024
May 1, 2024
May 1, 2024
April 29, 2024
April 27, 2024
April 26, 2024
April 26, 2024
April 26, 2024
April 26, 2024
April 26, 2024

കടമെടുപ്പ് പരിധി;കേരളത്തിന്റെ കേസ് ഭരണഘടനാ ബെഞ്ചിന് വിട്ടു

Janayugom Webdesk
തിരുവനന്തപുരം
April 1, 2024 12:18 pm

കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ ഇടക്കാലാശ്വാസം തേടി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ കേസ് അഞ്ചംഗം ഭരണഘടനാ ബെ‍ഞ്ചിന് വിട്ടു. കൂടുതല്‍ തുക കടമെടുക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ടാണ് കേസ് നല്‍കിയിരുന്നത്. ജസ്റ്റീസ് സുര്യകാന്ത്, ജസ്റ്റീസ് കെ വി വിശ്വാനാഥന്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി ഭരണഘടനാ ബെഞ്ചിന് വിട്ടത്.ഭരണഘടനയുടെ 293 അനുഛേദങ്ങളുടെ വ്യാഖ്യാനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് സ്യൂട്ടിൽ ഉന്നയിക്കുന്നതെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.

സർക്കാരിൽ നിന്നും മറ്റ് സ്രോതസ്സുകളിൽ നിന്നും കടമെടുക്കുന്നതിന് ആർട്ടിക്കിൾ 293 സംസ്ഥാനങ്ങൾക്ക് അവകാശം നൽകുന്നുണ്ടോയെന്നും അങ്ങനെയാണെങ്കിൽ, കേന്ദ്രത്തിന്‌ അത് എത്രത്തോളം നിയന്ത്രിക്കാനാകും എന്നതാണ് മറ്റൊരു പ്രശ്നം. ധനനയം സംബന്ധിച്ച ജുഡീഷ്യൽ അവലോകനത്തിൻ്റെ വ്യാപ്തിയും കേസിൽ ഉൾപ്പെട്ടിരിയ്‌ക്കുന്നു. ഭരണഘടനയുടെ അനുഛേദം 293 ഇതുവരെ ഒരു ആധികാരികമായ നിയമപരിശോധനയ്‌ക്ക്‌ വിധേയമായിട്ടില്ല എന്നതുകൂടി പരിഗണിച്ചാണ്‌ കോടതി ഉത്തരവ്‌.

10,000 കോടി രൂപ കടമെടുക്കാൻ അനുമതി നൽകാൻ കേന്ദ്രസർക്കാരിന്‌ നിർദേശം നൽകണമെന്നതാണ്‌ കേരളത്തിന്റെ ആവശ്യം. കടമെടുപ്പു പരിധി വെട്ടിക്കുറച്ചതിനെതിരെ കേരളം നൽകിയ ഹർജി പരിഗണിക്കവേ 13,600 കോടി രൂപ കടമെടുക്കാൻ അനുവദിക്കാമെന്ന്‌ നേരത്തേ കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. ഈ തുക മതിയാകില്ലെന്നും 10,000 കോടി രൂപയ്‌ക്കു കൂടി അനുമതി നൽകാൻ കേന്ദ്രസർക്കാരിനോട്‌ നിർദേശിക്കണമെന്നും കേരളം ഇടക്കാല ആവശ്യം ഉന്നയിച്ചിരുന്നു. കർശന ഉപാധികളോടെ 5000 കോടി രൂപയ്‌ക്ക്‌ അനുമതി നൽകാമെന്ന കേന്ദ്രസർക്കാർ നിർദേശം കേരളം തള്ളിയിരുന്നു.

Eng­lish Summary:
Bor­row­ing lim­it; Ker­ala’s case referred to Con­sti­tu­tion Bench

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.