23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 26, 2024
November 24, 2024
November 20, 2024
November 19, 2024
November 18, 2024
November 15, 2024
November 8, 2024
October 22, 2024
October 15, 2024
October 13, 2024

റിഷഭും രാഹുലും എന്റെ ടീമിനായി കളിക്കുന്നവരാണ്: സഞ്ജു

Janayugom Webdesk
മുംബൈ
September 17, 2022 9:41 pm

കെ എല്‍ രാഹുലിനും റിഷഭ് പന്തിനും പകരം ടീമിലെത്താന്‍ ശ്രമിക്കുന്നില്ലെന്ന് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. ടി20 ലോകകപ്പ് ടീമില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്താത്തിനെ തുടര്‍ന്ന് നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയത്. രാഹുലിനും പന്തിനും പകരം സഞ്ജു ടീമിലെത്തണമെന്നായിരുന്നു ആരാധകരുടെ ആവശ്യം. രാഹുലിനെയും റിഷഭ് പന്തിനെയും പിന്തുണച്ചു സഞ്ജു എത്തിയതാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. റിഷഭും രാഹുലും എന്റെ ടീമിനായി കളിക്കുന്നവരാണ്. എന്റെ സഹ കളിക്കാരോട് ഞാന്‍ മത്സരിച്ചാല്‍ അത് രാജ്യത്തെ താഴ്ത്തുന്നത് പോലെയാണ്. എപ്പോഴും പോസിറ്റീവായാണ് കാര്യങ്ങളെ കാണുന്നതെന്നും അവസരങ്ങൾ ലഭിക്കുമ്പോഴെല്ലാം ടീമിനായി കളിക്കാനാണു ശ്രമം.

അഞ്ച് വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ ടീമിലേക്ക് എനിക്ക് എത്താനായി എന്നത് സന്തോഷം നല്‍കുന്നു. സഞ്ജു പറഞ്ഞു. ഏഴു വർഷത്തെ രാജ്യാന്തര കരിയറിൽ 16 ടി20 മത്സരങ്ങളും ഏഴ് ഏകദിനങ്ങളും മാത്രമാണ് സഞ്ജു ഇന്ത്യക്കായി കളിച്ചിട്ടുള്ളത്. അടുത്തിടെ നടന്ന സിംബാബാ‌വെയ്ക്കെതിരായ പരമ്പരയിലും സഞ്ജു മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. എന്നാല്‍ യോഗ്യതയുണ്ടായിട്ടും താരത്തെ ടി20 ലോകകപ്പില്‍ ഉള്‍പ്പെടുത്തതില്‍ കടുത്ത നിരാശയാണ് ആരാധകര്‍ക്കുള്ളത്. കഴിഞ്ഞ ദിവസം ന്യൂസിലന്‍ഡ് എ ടീമിനെതിരായ ഇന്ത്യ എ ടീമിന്റെ ക്യാപ്റ്റനായി സഞ്ജുവിനെ പ്രഖ്യാപിച്ചിരുന്നു. പൃഥ്വി ഷാ ഉള്‍പ്പെടെ പല പ്രമുഖരേയും മറികടന്നാണ് സഞ്ജു ഇന്ത്യയുടെ എ ടീം നായകനായത്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജുവിന് അവസാന സീസണില്‍ ടീമിനെ ഫൈനലില്‍ എത്തിക്കാന്‍ സാധിച്ചിരുന്നു.

Eng­lish Sum­ma­ry: both kl rahul and rishabh pant play for my own team
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.