23 December 2024, Monday
KSFE Galaxy Chits Banner 2

ഗുരുവായൂരില്‍ ഭക്ഷണം തയാറാക്കാന്‍ ബ്രാഹ്മണര്‍ : മന്ത്രി കെ രാധാകൃഷ്ണന്‍ ഇടപ്പെട്ട് ഉത്തരവ് റദ്ദാക്കി

Janayugom Webdesk
തൃശൂർ
January 29, 2022 11:15 am

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രസാദ ഊട്ടിന് ഭക്ഷണം തയാറാക്കാന്‍ ബ്രാഹ്മണരെ ആവശ്യമുണ്ടെന്ന ദേവസ്വം ബോര്‍ഡിന്റെ വിവാദ ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കി. പകർച്ച വിതരണത്തിനും മറ്റു ദേഹണ്ഡ പ്രവൃത്തികൾക്കും ബ്രാഹ്മണരെ ആവശ്യമുണ്ടെന്ന ക്വട്ടേഷൻ പരസ്യം വിവാദമായതിന് പിന്നാലെ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ ഈ ഉത്തരവ് പിന്‍വലിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരിന്ന‍ു.

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉല്‍സവത്തിന്റെ പ്രസാസ ഊട്ടിന് ഭക്ഷണം തയാറാക്കാന്‍ കരാര്‍ നല്‍കാറുണ്ട്.ഭക്ഷണം തയാറാക്കുന്നവര്‍ ബ്രാഹ്മണരായിരിക്കണമെന്ന ദേവസ്വം നല്‍കിയ ക്വട്ടേഷനിലെ പരാമര്‍ശമാണ് വിവാദമായത്. ഇതിനെതിരെ സമൂഹമാധായമങ്ങളില്‍ ഉള്‍പ്പെടെ വിമര്‍ശനം ശക്തമായിരുന്നു.

കോവിഡ് നിയന്ത്രണമുള്ളതിനാല്‍ നിലവില്‍ പ്രസാദ ഊട്ട് വിപുലമായി ഉണ്ടാകില്ല. അതുക്കൊണ്ടുതന്നെ പാചകക്കാരെ ക്ഷണിക്കേണ്ടതില്ലെന്ന് ദേവസ്വം കമ്മിറ്റിയും തീരുമാനിച്ചു. ദേശപ്പകർച്ചക്ക് പകരം പകർച്ച കിറ്റുകളായി നൽകാനും ദേവസ്വം കമ്മിറ്റി യോഗം ചേർന്ന് തീരുമാനിച്ചു. 480 രൂപ നിരക്കിൽ കിറ്റുകൾക്ക് ഓർഡർ നൽകും.

Eng­lish sum­ma­ry : Brah­mins to pre­pare food in Guru­vayur: Min­is­ter K Rad­hakr­ish­nan inter­vened and can­celed the order

you may also like this video :

TOP NEWS

December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.