ആം ആദ്മി പാർട്ടി എംഎൽഎയുടെ ഭാര്യാസഹോദരൻ ഉൾപ്പെടെ മൂന്ന് പേർ കൈക്കൂലി ആരോപണ കേസിൽ അറസ്റ്റിൽ. ഡൽഹി അഴിമതി വിരുദ്ധ വിഭാഗമാണ് ഇവരെ പിടികൂടിയത്. യുവതിക്ക് കൗൺസിലർ സീറ്റ് നൽമെന്ന പറഞ്ഞ് 90 ലക്ഷം രൂപ ആവശ്യപ്പെട്ട കേസിലാണ് അറസ്റ്റ്. കേസിൽ എംഎൽഎയുടെ ഭാര്യാ സഹോദരനെ ഓം സിംഗിനെ കൂടാതെ പിഎ വിശാൽ പാണ്ഡെ, പ്രിൻസ് രഘുവംശി എന്നിവരും അറസ്റ്റിലായി.
കമല നഗറിലെ വാർഡ് നമ്പർ 69ലെ എഎപി പ്രവർത്തകയായ ശോഭ ഖാരി പാർട്ടിയോട് സീറ്റ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സീറ്റ് ലഭിക്കാന്‍ 90 ലക്ഷം രൂപ എംഎൽഎ അഖിലേഷ്പതി ത്രിപാഠി ആവശ്യപ്പെട്ടെന്നാണ് ആരോപണം. അഖിലേഷ്പതി ത്രിപാഠിക്ക് 35 ലക്ഷം രൂപയും വസീർപൂർ എംഎൽഎ രാജേഷ് ഗുപ്തയ്ക്ക് 20 ലക്ഷം രൂപയും കൈക്കൂലിയായി നൽകിയെന്നാണ് പരാതിയിൽ പറയുന്നത്. ബാക്കി 35 ലക്ഷം രൂപ ലിസ്റ്റിൽ പേര് വന്നതിന് ശേഷം നൽകണം എന്നായിരുന്നു.
ലിസ്റ്റ് പുറത്തുവന്നതിന് ശേഷം പേര് പട്ടികയിൽ ഇല്ലാതിരുന്നതിനെ തുടർന്ന് എംഎൽഎ അഖിലേഷ്പതി ത്രിപാഠിയുടെ ഭാര്യാസഹോദരനായ ഓം സിങ്ങിനോട് പരാതിപ്പെട്ടു. പിന്നാലെ പണം തിരികെ നൽകാൻ യുവതി ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്നാണ് യുവതി എസിബിക്ക് പരാതി നൽകിയത്. കൈക്കൂലി നൽകുമ്പോൾ പകർത്തിയ വീഡിയോയും ഏജൻസിക്ക് തെളിവായി നൽകുകയും ചെയ്തു. കൈക്കൂലി തുകയായ 33 ലക്ഷം രൂപ പ്രതികളില്‍ നിന്ന് പിടിച്ചെടുത്തു. കേസില്‍ കൂടുതൽ അന്വേഷണം നടത്തുകയാണ്
English Summary:Bribery Case; Three people, including AAP MLA’s brother-in-law, have been arrested
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.