റഷ്യയുടെ സ്വകാര്യ വിമാനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ബ്രിട്ടന്‍. വിമാനങ്ങള്‍ക്ക് വ്യോമപാത അടച്ച് പോളണ്ടും ചെക്ക് റിപ്പബ്ലിക്കും. കീവി പിടിക്കാന്‍ റഷ്യ ആക്രമണം ശക്തമാക്കി കൊണ്ടിരിക്കുകയാണ്. താപവൈദ്യുത നിലയത്തിന് സമീപം തുടരെ സ്ഫോടനം നടത്തി. ഒഡേസയിലും മെലിറ്റോപോളിലും ആക്രമണം കടുപ്പിച്ചു. ഇവിടം തീര നഗരങ്ങളാണ്. കീവിലുള്ള ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമെര്‍ സെലന്‍സ്കി പ്രതിരോധം തുടരുമെന്നും അറിയിച്ചു.
തലസ്ഥാനമായ കീവി പിടിക്കാന്‍ റഷ്യ വ്യോമാക്രമണം കടുപ്പിച്ചിരിക്കുകയാണ്. എന്നാൽ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ യുക്രെയ്ന്‍ സൈന്യത്തോട് ആഹ്വാനം ചെയ്ത് പുട്ടിന്‍ രംഗത്തെത്തിയിട്ടുണ്ട്. പോളണ്ട് അതിർത്തിയിലേക്ക് 20 കിലോമീറ്ററുകളോളം നടന്നിട്ടാണ് വിദ്യാർത്ഥികൾ സുരക്ഷാകേന്ദ്രങ്ങളിലേക്ക് എത്തുന്നത്.
English Summary: Britain bans Russian private jets
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.