27 April 2024, Saturday

Related news

January 11, 2024
January 2, 2024
September 26, 2023
August 8, 2023
July 23, 2023
June 24, 2023
June 20, 2023
June 10, 2023
June 8, 2023
June 7, 2023

ടൈറ്റാനിയം ഡയോക്‌സൈഡ് അടങ്ങിയ ഉല്പന്നങ്ങള്‍ക്ക് നിരോധനം; നിയമം പ്രാബല്യത്തില്‍

Janayugom Webdesk
മസ്കത്ത്
July 23, 2023 8:11 pm

ടൈറ്റാനിയം ഡയോക്‌സൈഡ് (ഇ 171) അടങ്ങിയ ഭക്ഷ്യ ഉല്‍പന്നങ്ങളുടെ ഉല്‍പാദനവും ഇറക്കുമതിയും വിപണനവും നിരോധിച്ചുള്ള ഉത്തരവ് ശനിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. നിയമം ലംഘിച്ചാല്‍ 1000 റിയാല്‍ പിഴ ചുമത്തും. ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ജനുവരിയില്‍ കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രി ഭക്ഷ്യസുരക്ഷ ചട്ടങ്ങളിലെ ചില വ്യവസ്ഥകള്‍ ഭേദഗതി ചെയ്ത് മന്ത്രിതല തീരുമാനം പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവിറങ്ങി ആറു മാസത്തിനു ശേഷമാണ് നിയമം പ്രാബല്യത്തില്‍ വന്നത്. ഈ 171 എന്ന പേരില്‍ അറിയപ്പെടുന്ന ടെെറ്റാനിയം ഡയോക്സെെഡ് ഭക്ഷ്യവസ്തുക്കള്‍ക്ക് നിറവും ഭംഗിയും നല്‍കാനാണ് ഉപയോഗിക്കുന്നത്. അതോടൊപ്പം പെയിന്റുകള്‍, കോട്ടിങ്ങുകള്‍, ഫാര്‍മസ്യൂട്ടിക്കല്‍, കോസ്മറ്റിക്, ടൂത്ത് പേസ്റ്റ് എന്നിവയിലും ഇത് ഉപയോഗിക്കുന്നുണ്ട്. ഈ 171 തീരെ ചെറുതായതിനാല്‍ സൂക്ഷ്മഘടക വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്.

Eng­lish Summary:Ban on prod­ucts con­tain­ing tita­ni­um diox­ide; Act in effect
You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.