23 December 2024, Monday
KSFE Galaxy Chits Banner 2

Related news

August 25, 2024
October 27, 2023
June 26, 2023
March 10, 2023
February 4, 2023
November 9, 2022
July 23, 2022
June 7, 2022
March 7, 2022
March 7, 2022

പാക് ഡ്രോണ്‍ വെടിവച്ചു വീഴ്ത്തി ബിഎസ്എഫ്

Janayugom Webdesk
ന്യൂഡല്‍ഹി
November 9, 2022 7:13 pm

പഞ്ചാബിലെ ഫിറോസ്പൂറലെ ഇന്ത്യാ- പാകിസ്താൻ അതിർത്തിയില്‍ സംശയാസ്പദമായി കണ്ട പാക് ഡ്രോണ്‍ വെടിവച്ചു വീഴ്ത്തി ബിഎസ്എഫ്. ഇന്നലെ രാത്രി 11.25 ഓടെയാണ് സംഭവം. ഇന്ന് രാവിലെ ബിഎസ്എഫിന്റെയും പൊലീസിന്റെയും സംയുക്ത സംഘമാണ് ഡ്രോണ്‍ കണ്ടെടുത്തത്. പ്രദേശത്ത് നിരീക്ഷണം ശക്തമാക്കി. കൂടുതൽ സേനയെയും വിന്യസിച്ചു.

136 ബറ്റാലിയനിലെ ബിഎസ്എഫ് ജവാൻമാരെ വിന്യസിച്ചിരിക്കുന്ന സ്ഥലത്ത് നിന്നാണ് സംശയാസ്പദമായി ഡ്രോൺ പറക്കുന്ന ശബ്ദം കേട്ടത്. തുടര്‍ന്ന് ബിഎസ്എഫ് വെടിവച്ച് വീഴ്ത്തുകയായിരുന്നു. ഹെക്സ‑കോപ്റ്റർ ഡ്രോൺ മോഡലായ ഡിജെഐ മെട്രിസ് 300 ആർടിഎക്സാണ് വെടിവച്ച് വീഴ്ത്തിയിരിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ പഞ്ചാബ് അതിർത്തിയിൽ സൈന്യം വെടിവെച്ചിടുന്ന നാലാമത്തെ പാക് ഡ്രോണാണിത്.

Eng­lish Sum­ma­ry: BSF shoots down Pak drone
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.