അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി ബിഎസ്എഫിന്റെ സീമാ ഭവാനി ശൗര്യ സംഘം ന്യൂഡല്‍ഹിയില്‍ നിന്നും കന്യാകുമാരിയിലേക്ക് എംപവര്‍മെന്റ് റൈഡ്-2022 എന്ന പേരില്‍ യാത്ര നടത്തും. ബിഎസ്എഫ് സീമാ ഭവാനിയുടെ വനിതകള്‍ മാത്രമടങ്ങിയ ഡെയര്‍ഡെവിള്‍ മോട്ടോര്‍സൈക്കിള്‍ സംഘം റോയല്‍ എന്‍ഫീല്‍ഡുമായി സഹകരിച്ച് നടത്തുന്ന യാത്രയില്‍ 36 പേര്‍ പങ്കെടുക്കും. ന്യൂഡല്‍ഹിയിലെ ഇന്ത്യാഗേറ്റില്‍ നിന്നും യാത്ര മാര്‍ച്ച് 8‑ന് ഫ്ളാഗ്ഓഫ് ചെയ്യും.
ഇന്‍സ്പെക്ടര്‍ ഹിമാന്‍ശു സിറോഹി നയിക്കുന്ന സംഘം വനിതാ ശാക്തീകരണ സന്ദേശവുമായി കന്യാകുമാരിയിലേക്കുള്ള യാത്രയില്‍ രാജ്യത്തിലെ വിവിധ നഗരങ്ങള്‍ സന്ദര്‍ശിക്കും. 5280 കിലോമീറ്റര്‍ ദൂരമാണ് സംഘം സഞ്ചരിക്കുന്നത്. 2016‑ലാണ് ബിഎസ്എഫ് സീമാ ഭവാനി ശൗര്യ സംഘം പ്രവര്‍ത്തനം ആരംഭിക്കുന്നത്. 2018, 2022 വര്‍ഷങ്ങളിലെ റിപ്പബ്ലിക് ദിന പരേഡില്‍ പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. ന്യൂഡല്‍ഹിയില്‍ നിന്നും വാഗാ അതിര്‍ത്തി, ഗുജറാത്തിലെ ഏകതാ പ്രതിമ തുടങ്ങിയവ സന്ദര്‍ശിക്കുന്ന സംഘം ഒടുവില്‍ കന്യാകുമാരിയില്‍ നിന്നും ചെന്നൈയിലെത്തി മാര്‍ച്ച് 28‑ന് യാത്ര അവസാനിപ്പിക്കും.
English summary; BSF women riders prepare for Empowerment Ride 2022 at Royal Enfield
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.