
രാജ്യത്തെ പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എൻഎൽ ദീപാവലി പ്രമാണിച്ച് ആകർഷകമായ ഓഫറുകൾ പ്രഖ്യാപിച്ചു. ‘ദീപാവലി ബൊനാൻസ 2025’ എന്ന പേരിലുള്ള ഈ ഓഫറിൽ, പുതിയ ബിഎസ്എൻഎൽ കണക്ഷൻ എടുക്കുന്നവർക്ക് കേവലം ഒരു രൂപ ചിലവിൽ ഒരു മാസത്തേക്ക് പ്രതിദിനം 2 ജിബി ഹൈ സ്പീഡ് ഇന്റർനെറ്റ് ലഭിക്കും. അൺലിമിറ്റഡ് കോൾ, 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിലെ മറ്റ് പ്രധാന ആനുകൂല്യങ്ങൾ.
നവംബർ 15നകം പുതിയ കണക്ഷൻ എടുക്കുന്നവർക്കാണ് ഈ ഓഫർ ലഭിക്കുക. കെവൈസി നടപടിക്രമങ്ങൾ പൂർത്തിയാക്കി സിം ആക്ടിവേറ്റ് ആകുന്ന ദിവസം മുതൽ 30 ദിവസത്തേക്കാണ് ആനുകൂല്യങ്ങൾ ലഭ്യമാവുക. ഓഗസ്റ്റിൽ കമ്പനി അവതരിപ്പിച്ച സമാനമായ ‘ഫ്രീഡം ഓഫർ’ വലിയ വിജയം കണ്ടിരുന്നു. ആ മാസം 1.3 ലക്ഷത്തിലധികം പുതിയ ഉപയോക്താക്കളെ ചേർക്കാൻ ഈ ഓഫർ ബിഎസ്എൻഎല്ലിനെ സഹായിച്ചിരുന്നു. പുതിയ ഉപയോക്താക്കളുടെ എണ്ണത്തിൽ എയർടെല്ലിനെ പോലും മറികടന്ന ഈ ആത്മവിശ്വാസത്തിലാണ് പുതിയ ഓഫറുമായി ബിഎസ്എൻഎൽ രംഗത്തുവന്നിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.