23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 15, 2024
December 13, 2024
December 10, 2024
December 9, 2024
December 7, 2024
December 5, 2024
December 2, 2024
November 29, 2024
November 25, 2024
November 21, 2024

പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി; പൊതുബജറ്റ് നാളെ

Janayugom Webdesk
ന്യൂഡല്‍ഹി
January 31, 2022 12:22 pm

പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി . രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദിന്റെ നയ പ്രഖ്യാപനത്തോടെയാണ്‌ ബജറ്റ് സമ്മേളനം ആരംഭിച്ചത്‌. രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി വിശദീകരിക്കുന്ന സാമ്പത്തികസർവേ ഇന്ന്‌ വൈകിട്ടും , പൊതുബജറ്റ് നാളെയും അവതരിപ്പിക്കും.

രാജ്യത്തിന്റെ സ്വാശ്രയത്വത്തിനാണ്‌ പ്രാധാന്യമെന്നും അടുത്ത 25 വർഷത്തേക്കുള്ള ലക്ഷ്യം മുന്നോട്ട്‌ വെയ്‌ക്കാനുള്ള സമയമാണിതെന്നും രാഷ്‌ട്രപതി പറഞ്ഞു. കോവിഡിന്റെ 3-ാം വർഷത്തിലാണ്‌ നമ്മൾ. വാക്‌സിൻ ജനങ്ങളുടെ ആത്‌മവിശ്വാസം വർദ്ധിപ്പിച്ചുവെന്നും രാഷ്‌ട്രപതി പറഞ്ഞു.

കോവിഡിന്റെയും യു.പി, പഞ്ചാബ് ഉൾപ്പെടെ അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളുടെയും പശ്ചാത്തലത്തിൽ സമ്മേളനത്തിന്റെ ആദ്യഘട്ടം പത്തുദിവസമേ ഉണ്ടാകൂ. ഫെബ്രുവരി 11 വരെയാണ് ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം. രണ്ടാം ഘട്ടം മാർച്ച് 14 ന് ആരംഭിച്ച് ഏപ്രിൽ എട്ടിന് അവസാനിക്കും.

അതേസമയം വിവിധ വിഷയങ്ങൾ ഉയർത്തി ഈ സമ്മേളനവും പ്രക്ഷുബ്ധം ആക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. പെഗസിസ് അടക്കമുള്ള വിഷയങ്ങൾ ആകും സഭയിൽ പ്രതിപക്ഷം ഉന്നയിക്കുക.

Eng­lish Sum­ma­ry: Bud­get ses­sion of Par­lia­ment begins

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.