14 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 14, 2025
April 9, 2025
April 9, 2025
April 9, 2025
April 8, 2025
April 6, 2025
April 5, 2025
April 4, 2025
April 3, 2025
April 3, 2025

കോർപറേറ്റുകൾക്ക് കൊള്ളയടിക്കാനുള്ള ബജറ്റ്: സിപിഐ

Janayugom Webdesk
ന്യൂഡൽഹി
February 1, 2022 10:44 pm

ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ച ബജറ്റ് തികച്ചും ദാരുണവും വഞ്ചനാപരവുമാണെന്ന് സിപിഐ. ജനങ്ങളും സമ്പദ്‌വ്യവസ്ഥയും കോവിഡ് മൂലം സാമ്പത്തിക പ്രതിസന്ധിയിൽ കഷ്ടപ്പെടുമ്പോൾ അതിനെ രക്ഷിക്കാൻ സഹായകമായ ഒരു നിർദേശവും ബജറ്റിലില്ലെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ ആരോപിച്ചു. 

സാമ്പത്തിക വളർച്ച 9.2 ശതമാനമായിരിക്കുമെന്ന് ധനമന്ത്രി അവകാശപ്പെടുന്നുണ്ടെങ്കിലും ഇത് യാഥാർത്ഥ്യമാകാൻ ഒരു സാധ്യതയുമില്ല. മഹാമാരിയുടെ കാലഘട്ടത്തിൽ, പാവപ്പെട്ടവർക്ക് തൊഴിൽ നഷ്ടപ്പെടുകയും ഉപജീവനമാർഗങ്ങളിൽ തടസം നേരിടുകയും ചെയ്യുമ്പോൾ സാമ്പത്തിക പാക്കേജിലൂടെ ഉപഭോഗം വർധിപ്പിക്കുന്നതിന് പകരം വ്യവസായികൾക്കും കോർപറേറ്റുകൾക്കും കൂടുതൽ ഇളവുകൾ നൽകാനാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നതിനായിരിക്കണം മുൻഗണനയെങ്കിലും ബജറ്റിൽ അതിനു പദ്ധതിയില്ല. 

വിലക്കയറ്റവും പണപ്പെരുപ്പവും നിയന്ത്രിക്കുന്നതിന് മുൻഗണന നല്കുന്ന കാര്യം ബജറ്റ് പരിഗണിച്ചില്ല. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ കഴിഞ്ഞ വർഷം 93,000 കോടി അറ്റാദായം നേടിയതായി സർക്കാർ അവതരിപ്പിച്ച സാമ്പത്തിക സർവേ റിപ്പോർട്ട് പറയുന്നു. വിരോധാഭാസമെന്നു പറയട്ടെ, പൊതുമേഖലയെ സ്വകാര്യവൽക്കരിച്ച് ദുർബലപ്പെടുത്തുകയാണ് സർക്കാർ. എൽഐസി വിറ്റഴിക്കൽ ഉടൻ നടപ്പാക്കുമെന്നും എയർ ഇന്ത്യയെ ഇതിനകം സ്വകാര്യവൽക്കരിച്ചുവെന്നും നീലാഞ്ചൽ ഇസ്‍പാത്തിന്റെ പങ്കാളിയെ തിരഞ്ഞെടുത്തുവെന്നും ധനമന്ത്രി മേനി പറയുകയാണ്. 

അഞ്ച് അക്കാദമിക് സ്ഥാപനങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുമെന്നും വിദേശ സർവകലാശാലകളെ സ്വാഗതം ചെയ്യുമെന്നും സർക്കാർ പ്രഖ്യാപിച്ചത് വിദ്യാഭ്യാസ മേഖലയിലെ വർഗ വിഭജനം വർധിപ്പിക്കും. പാവപ്പെട്ട ദളിതർക്കും ആദിവാസികൾക്കും അധ:സ്ഥിതർക്കും ഉന്നത വിദ്യാഭ്യാസത്തിനുള്ള പ്രവേശനം നിഷേധിക്കും. കൃഷിക്കും അനുബന്ധ പ്രവർത്തനങ്ങൾക്കുമുള്ള വിഹിതം 4.26 ശതമാനത്തിൽ നിന്ന് 3.84 ശതമാനമായി കുറഞ്ഞു. എംഎസ്‍പി സംബന്ധിച്ച് ഒരു ഉറപ്പും നൽകിയിട്ടില്ല. ധനക്കമ്മി ഉയരുമെന്നും വ്യക്തമാണ്. ഇടത്തരം ജനവിഭാഗങ്ങൾക്ക് നികുതിയിലും ഇളവില്ല. ഇങ്ങനെ നിലവിലെ സാമ്പത്തിക വെല്ലുവിളികളൊന്നും അഭിമുഖീകരിക്കാത്ത ബജറ്റ് കോർപ്പറേറ്റുകളുടെ കൊള്ളയടിയെ സേവിക്കാൻ മാത്രമാണ് നിർദേശിച്ചിരിക്കുന്നതെന്ന് ഡി രാജ വാർത്താക്കുറിപ്പിൽ പറഞ്ഞു.

ENGLISH SUMMARY:budjet for cor­po­rates : CPI
You may also like this video

YouTube video player

TOP NEWS

April 14, 2025
April 14, 2025
April 14, 2025
April 13, 2025
April 12, 2025
April 12, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.