ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ ശസ്ത്രക്രിയ വിജയകരം. നടുവിനേറ്റ പരിക്കിനെ തുടര്‍ന്ന് ന്യൂസിലാൻഡിലെ ക്രൈസ്റ്റ്ചർച്ചിലാണ് ബുംറയുടെ ശസ്ത്രക്രിയ നടന്നത്.
പൂര്‍ണ ഫിറ്റ്നസ് വീണ്ടെടുക്കാന്‍ കുറഞ്ഞത് ആറുമാസമെങ്കിലും വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജെയിംസ് പാറ്റിന്‍സണ്‍, ജേസണ്‍ ബെഹ്‌റന്‍ഡോര്‍ഫ്, ജോഫ്ര ആര്‍ച്ചര്‍ തുടങ്ങിയ ക്രിക്കറ്റ് താരങ്ങളില്‍ മുമ്പ് ശസ്ത്രക്രിയ നടത്തിയിട്ടുള്ള വിദഗ്ധനായ ഡോ. റോവന്‍ ഷൗട്ടനാണ് ബുംറയുടെ ശസ്ത്രക്രിയ നടത്തിയത്. ഈ വർഷം നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിൽ താരത്തിനു കളിക്കാൻ സാധിക്കില്ല. ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ താരം ഇറങ്ങുമെന്നാണ് ബിസിസിഐയുടെ പ്രതീക്ഷ.
ബുംറയുടെ ചികിത്സാ വിവരങ്ങൾ പുറത്തുവിടാൻ ആശുപത്രി അധികൃതർ തയ്യാറായിട്ടില്ല. കഴിഞ്ഞ ജൂലൈയിൽ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കിടെയാണ് ജസ്പ്രീത് ബുംറയ്ക്കു നടുവിനു പരിക്കേറ്റത്. തുടർന്ന് താരത്തിന് കഴിഞ്ഞ ഏഷ്യാകപ്പും ടി20 ലോകകപ്പും നഷ്ടമായിരുന്നു.
English Summary: Bumrah’s surgery successful: six months off
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.