റവന്യൂ വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ ഭൂമാഫിയ കൂട്ടുകെട്ട് അവസാനിപ്പിക്കണമെന്ന് സിപിഐ മാനന്തവാടി മണ്ഡലം കമ്മറ്റി അവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം മാനന്തവാടി താലുക്ക് സർവ്വേ ഓഫിസിൽ ഓഫിസ് സമയം കഴിഞ്ഞതിന് ശേഷം പണ്ടിക്കടവ് അമ്പലവയലിലെ ഭൂമി തരമാറ്റവുമായി ബന്ധപ്പെട്ട് നടന്ന കൈയാങ്കളി സംബന്ധിച്ച് മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. സംഭവത്തെ കുറിച്ച് വകുപ്പ് തലത്തിലും റവന്യൂ വിജിലൻസും അന്വേഷണം നടത്തി കുറ്റക്കാരായ ഉദ്യേഗസ്ഥന് എതിരെ കർശ നടപടി സ്വീകരിക്കണമെന്നും ഭൂമാഫിയയുമായി ചേർന്ന് ചില ഉദ്യോഗസ്ഥർ ഭൂമി തരമാറ്റം പട്ടയം സർവ്വേ തുടങ്ങിയ കാര്യങ്ങളിൽ വ്യാപകമായ അഴിമതി നടത്തുകയാണ് ഇതിന് എതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഭൂ-മാഫിയയുമായി ചേർന്ന് നടത്തുന്ന ഇടപാടുകൾ അവസനിപ്പിക്കണമെന്നും സാധരണക്കാർക്ക് സർക്കാർ ഓഫിസുകളിൽ നിന്ന് ലഭിക്കേണ്ട സേവനങ്ങൾ കാലതമാസം കൂടെതെ ചെയ്ത് നൽകണമെന്നും ഓഫിസുകൾ കയറി ഇറങ്ങി ജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന സാഹജര്യം ഒഴിവാക്കണമെന്നും യോഗം ആവശ്യപെട്ടു. മണ്ഡലം സെക്രട്ടറി വി കെ ശശിധരൻ അധ്യക്ഷത വഹിച്ചു. ജില്ലാ കൗൺസിൽ അംഗങ്ങളായ നിഖിൽ പത്മനൻ, മണ്ഡലം ശോഭരാജൻ, മണ്ഡലം കമ്മറ്റി അംഗങ്ങളായ കെ സജീവൻ, കെ പി വിജയൻ എന്നിവർ പ്രസംഗിച്ചു.
English Summary: Bureaucratic land mafia links must end: CPI
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.