ഉത്തർപ്രദേശിലെ ഇറ്റാവ ജില്ലയിൽ ആഗ്ര‑ലഖ്‌നൗ എക്‌സ്പ്രസ് വേയിൽ സ്ലീപ്പർ ബസ് അപകടത്തിൽപ്പെട്ടതിനെ തുടർന്നുണ്ടായ അപകടത്തില്‍ ഏഴുവയസ്സുകാരി ഉൾപ്പെടെ നാലുപേർ മരിക്കുകയും 42 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ എല്ലാവരെയും സൈഫായിയിലെ പിജിഐ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്. യാത്രക്കാരുമായി ഗോരഖ്പൂരിൽ നിന്ന് അജ്മീറിലേക്ക് പോവുകയായിരുന്ന സ്ലീപ്പർ ബസ് ആഗ്ര‑ലഖ്‌നൗ എക്‌സ്‌പ്രസ്‌വേയിൽ സൈഫായി സമീപത്തുവച്ചാണ് അപകടത്തില്‍പ്പെട്ടതെന്ന് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു.
ഇന്ന് പുലർച്ചെ രണ്ടരയോടെ ഗോരഖ്പൂരിൽ നിന്ന് അജ്മീറിലേക്ക് പോവുകയായിരുന്ന സ്ലീപ്പർ ബസാണ് അപകടത്തിൽപ്പെട്ടത്. രണ്ട് ബസ് ഡ്രൈവർമാരും രണ്ട് യാത്രക്കാരും മരിച്ചവരിൽ ഉൾപ്പെടുന്നു.
English Summary: Bus accident: Four people, including a four-year-old girl, died in Uttar Pradesh
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.