ഇടുക്കി വാഴവരയില്‍ സ്വകാര്യ ബസും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം. വെള്ളിയാഴ്ച നാലിന് വാഴവര ആശ്രമംപടിയില്വച്ചായിരുന്നു അപകടം. കട്ടപ്പനയില്‍ നിന്ന് തൊടുപുഴയ്ക്ക് പോകുകയായിരുന്ന ഫാല്‍ക്കണ്‍ എന്ന സ്വകാര്യ ബസ്, കട്ടപ്പനയിലേക്ക് വരികയായിരുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ 27 പേര്‍ക്ക് പരിക്കേറ്റു.
ലോറി ഡ്രൈവര്‍ കട്ടപ്പന വെളിപ്പറമ്പ് പ്രകാശ്(58), ബസ് യാത്രികരായ വാഴത്തോപ്പ് തൊട്ടിയില്‍ ജിതിന്(22), പത്താംമൈല്‍ പൊരുന്നക്കോട്ട് സോബിന്‍(17), ശാന്തിഗ്രാം തുളുമ്പുമ്മാക്കല് മനു(19), കാല്‍വരിമൗണ്ട് ഇടയാല്‍ തോമസ് ജോസഫ്(74), നാരകക്കാനം മാപ്പിലക്കുന്നേല് ജോയല്‍(19) എന്നിവര്‍ കട്ടപ്പന സഹകരണ ആശുപത്രിയിലും മറ്റുള്ളവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് മൂന്ന് മണിക്കൂറോളം ഗതാഗതം മുടങ്ങി. ക്രെയിന്‍ എത്തിച്ച് ലോറി റോഡരികിലേക്ക് മാറ്റി രാത്രി ഏഴോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
English Summary: bus accident in idukki
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.