28 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 27, 2024
December 27, 2024
December 25, 2024
December 25, 2024
December 25, 2024
December 24, 2024
December 22, 2024
December 21, 2024
December 21, 2024
December 20, 2024

കോഴിക്കോട് നിർത്തിയിട്ട ലോറിയിൽ ബസിടിച്ചു; 20 പേര്‍ക്ക് പരിക്ക്, ചിത്രങ്ങള്‍

Janayugom Webdesk
കോഴിക്കോട്
October 10, 2022 12:31 pm

കുന്ദമംഗലം ചൂലാംവയലിൽ വാഹനാപകടത്തില്‍ നിരവധി പേർക്ക് പരിക്കേറ്റു. ചൂലാംവയൽ മാക്കൂട്ടം എയുപി സ്കൂളിന് സമീപം ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടം സംഭവിച്ചത്. നിർത്തിയിട്ട ലോറിയിൽ സ്വകാര്യ ബസിടിച്ചാണ് അപകടം. അടിവാരത്ത് നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ഫാത്തിമാസ് ബസാണ് നിയന്ത്രണം വിട്ട് ലോറിയിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുവശം പൂർണ്ണമായും തകർന്നു.

ഇരുപതിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഏറെ നേരം ഗതാഗതം കുരുക്ക് നേരിട്ടു. കുന്ദമംഗലം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ യൂസുഫ് നടുത്തറമ്മലിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്ത് ബസ് റോഡിൽ നിന്ന് മാറ്റിയതിന് ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.ബസിന്റെ അമിതവേഗതയാണ് അപകടകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ .

Eng­lish Sum­ma­ry: bus acci­dent in Kozhikode; 20 injured

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.