26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 25, 2024
December 25, 2024
December 25, 2024
December 24, 2024
December 22, 2024
December 21, 2024
December 21, 2024
December 20, 2024
December 19, 2024
December 18, 2024

മദ്യലഹരിയില്‍ സ്വകാര്യബസ് ഡ്രൈവറുടെ പരാക്രമം; ബസ് തലകീഴായി മറിഞ്ഞ് അഞ്ചുപേര്‍ മരിച്ചു

Janayugom Webdesk
June 13, 2022 6:47 pm

മദ്യലഹരിയിലായിരുന്ന ഡ്രൈവറുടെ പരാക്രമത്തില്‍ ആന്ധ്രപ്രദേശില്‍ ജീവന്‍ നഷ്ടമായത് അഞ്ചുപേര്‍ക്ക്. സ്വകാര്യബസ് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിലാണ് അഞ്ചുപേര്‍ മരിച്ചത്. ഏഴ് പേര്‍ക്കേറ്റു. ആന്ധ്രപ്രദേശിലെ അല്ലൂരി സീതാരാമ രാജു ജില്ലയിലാണ് സംഭവം. അറുപത് യാത്രക്കാരുമായി വിജവവാഡയിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ക്ക് ബസിന്മേലുള്ള നിയന്ത്രണം നഷ്ടമായതാണ് അപകടകാരണം. മൂന്നുപേര്‍ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. രണ്ടുപേര്‍ ആശുപത്രിയില്‍വച്ചും മരിച്ചു. ദളപതി (24), ജീതു ഹരിജന്‍ (5), നുനേന ഹരിജന്‍ (2) എന്നിവരെ തിരിച്ചറിഞ്ഞു. 

ഒഡിഷ സ്വദേശികളാണ് മരിച്ചവരെന്ന് പൊലീസ് പറഞ്ഞു. ഡ്രൈവര്‍ മദ്യപിച്ചിരുന്നതായും വളരെ മോശമായ രീതിയിലാണ് ഇയാള്‍ വാഹനമോടിച്ചതെന്നും ദൃക്സാക്ഷികള്‍ പറഞ്ഞതായി പൊലീസ് വെളിപ്പെടുത്തി. സംവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തെലങ്കാനയിലും ഇതിന് സമാനമായ റോഡപകടമുണ്ടായി. ഡിവൈഡറിലിടിച്ച് കറങ്ങിയ ട്രക്ക് എതിരെ വരികയായിരുന്ന കാറിലിടിച്ചതിനെത്തുടര്‍ന്നാണ് അപകടമുണ്ടായത്. അപകടത്തില്‍ മൂന്നുപേര്‍ മരിക്കുകയും അഞ്ചുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 

Eng­lish Sum­ma­ry: Bus over­tun­rned in Andhra Pradesh killed five

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.