ബൈജൂസ് ആപ്പില്‍ നിന്ന് ഏകദേശം 600 തൊഴിലാളികളെ പിരിച്ചുവിടുന്നതായി റിപ്പോര്‍ട്ടുകള്‍. ബൈജൂസ് ഏറ്റെടുത്ത ടോപ്പര്‍, വൈറ്റ്ഹാറ്റ് എന്നീ കമ്പനിയില്‍ 300 പേരെ വീതമാണ് പിരിച്ചുവിടുന്നത്. ഈ രണ്ട് കമ്പനികളിലെയും സെയില്‍സ്, മാര്‍ക്കറ്റിംഗ്, ഓപറേഷന്‍സ്, കണ്ടന്റ്, ഡിസൈന്‍ ടീമുകളില്‍ നിന്നുള്ള തൊ മുഴുവന്‍ സമയ കരാര്‍ ജീവനക്കാരെയാണ് ബൈജൂസ് പിരിച്ചുവിടുന്നത്.
ബിസിനസില്‍ വരാനിരിക്കുന്ന മാറ്റങ്ങളും മുന്നോട്ട് നയിക്കാനുള്ള ദീര്‍ഘകാല വളര്‍ച്ചയും മുന്‍നിര്‍ത്തിയാണ് നിലവിലെ മാറ്റങ്ങള്‍ എന്നാണ് പുറത്തുവരുന്ന വാര്‍ത്തകളോട് ബൈജൂസിന്റെ പ്രതികരണം. ഗ്രൂപ്പ് കമ്പനികളിലുടനീളം ഞങ്ങളുടെ ടീമുകളെ ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട് എന്നും കമ്പനി വ്യക്തമാക്കുന്നു. ബൈജൂസ് ഏറ്റെടുത്ത ആകാശ് എജുക്കേഷന്‍ സര്‍വീസ് എന്ന കമ്പനിക്ക് വലിയ തുക നല്‍കാന്‍ കാലതാമസമുണ്ടാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അതിനിടയിലാണ് ബൈജൂസിന്റെ പിരിച്ചുവിടല്‍ നടപടിയും. ആകാശ് കമ്പനിയ്ക്ക് നല്‍കാനുള്ള തുക ഓഗസ്റ്റോടെ നല്‍കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിദ്യാഭ്യാസ പരിശീലനം നല്കുന്ന കമ്പനികളുടെ വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിച്ച കാലം കൂടിയാണിത്. ‘എഡ്ടെക്’ എന്നാണ് ഈ മേഖലയെ വിശേഷിപ്പിക്കുന്നതും. അങ്ങനെയൊരു മേഖലയില്‍ ഏറെ പ്രസിദ്ധിയും നേട്ടവും കൈകൊണ്ട ആപ്പാണ് ബൈജൂസ്. ‘ബൈജൂസ് ലേണിങ് ആപ്പ്’ വളര്‍ച്ച ഏറെ ശ്രദ്ധനേടിയിരുന്നു. ഫെയ്സ്ബുക്കിന്റെ സ്ഥാപകന്‍ സാക്ഷാല്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ മൂലധനനിക്ഷേപം എത്തിയ ഏഷ്യയിലെ ആദ്യ സ്റ്റാര്‍ട്ട്അപ്പ് കൂടിയാണ് ബൈജൂസ്.
English summary; Byjus app is reportedly laying off around 600 workers
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.