10 September 2024, Tuesday
KSFE Galaxy Chits Banner 2

Related news

May 20, 2024
February 5, 2024
January 23, 2024
December 13, 2023
November 21, 2023
November 10, 2023
July 28, 2023
April 29, 2023
December 17, 2022
November 2, 2022

മഹാദേവ് ബെറ്റിംഗ് ആപ്പിന്റെ ഉടമകളില്‍ ഒരാളായ രവി ഉപ്പല്‍ ദുബായില്‍ കസ്റ്റഡിയില്‍

Janayugom Webdesk
ന്യൂഡല്‍ഹി
December 13, 2023 1:39 pm

മഹാദേവ് ബെറ്റിംഗ് ആപ്പിന്റെ ഉടമകളില്‍ ഒരാളായ രവി ഉപ്പല്‍ ദുബായ് പൊലീസിന്റെ കസ്റ്റഡിയില്‍. ദുബായ് പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇഡിയുടെ നിര്‍ദേശപ്രകാരം ഇന്റര്‍പോള്‍ ഉപ്പലിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇയാളെ ദുബായ് പൊലിസ് കസ്റ്റഡിയിലെടുത്തത്. 

ഇയാളെ ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി ദുബായ് പൊലീസുമായി ഇഡി അധികൃതര്‍ ബന്ധപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. അനധികൃത വാതുവെപ്പുമായി ബന്ധപ്പെട്ട കള്ളപണം വെളുപ്പിക്കല്‍ കേസിലും ഉപ്പലിനെതിരെ അന്വേഷണം നടക്കുന്നുണ്ട്.

ഉപ്പലിനും, മഹാദേവ് ആപ്പിനുമെതിരെ നേരത്തെ ഇഡി കുറ്റപത്രം തയ്യാറാക്കിയിരുന്നു. മറ്റൊരു ഉടമ സൗരഭ് ചന്ദ്രാകറും കേസില്‍ അന്വേഷണം നേരിടുന്നുണ്ട്. കള്ളപണം തടയല്‍ നിയമപ്രകാരം ഛത്തീസ്ഗഡ് കോടതിയില്‍ ഇഡി നേരത്തെ ഇയാള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

പസഫിക് ഓഷ്യന്‍ രാഷ്ട്രമായ വനോതുവിലേക്കുള്ള പാസ്‌പോര്‍ട്ട് ഉപ്പല്‍ സ്വന്തമാക്കിയിരുന്നതായും ഇയാള്‍ ദുബായ് വിട്ടുപോകാനുള്ള സാധ്യതയുണ്ടെന്നും ഇഡി കോടതിയെ അറിയിച്ചിരുന്നു. അതേസമയം യുഎഇയിലെ ഒരു ഓഫീസ് കേന്ദ്രമാക്കിയാണ് മഹാദേവ് ഓണ്‍ലൈന്‍ ആപ്പ് പ്രവര്‍ത്തിച്ചിരുന്നത്.

അതേസമയം ഛത്തീസ്ഗഡിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറായ ചന്ദ്രഭൂഷണ്‍ വര്‍മയുടെ സഹായത്തോടെ ഉപ്പല്‍ ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും കള്ളപണം എത്തിച്ച് നല്‍കിയതായി ഇഡി പറയുന്നു. ആറായിരം കോടിയുടെ കേസാണിതെന്നാണ് ഇഡി അവകാശപ്പെടുന്നത്. ദുബായിലെ തുടക്കം വിജയിച്ചതോടെ അതിന്റെ ലാഭവിഹിതം പങ്കിട്ടാണ് മഹാദേവ് ആപ്പ് ഇന്ത്യയിലും ഫ്രാഞ്ചൈസികള്‍ ആരംഭിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Eng­lish Sum­ma­ry: Mahadev Bet­ting App Own­er Ravi Uppal Detained In Dubai: Report

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.