ബെംഗളൂരു
March 9, 2024 9:36 pm
എഡ്യൂടെക് ഭീമനായ ബെെജൂസ് കടുത്ത പ്രതിസന്ധിയില്‍. 20,000ത്തിലധികം ജീവനക്കാരാണ് കഴിഞ്ഞ മാസത്തെ ശമ്പളത്തിനായി കാത്തിരിക്കുന്നത്. 10 നകം ശമ്പളം നല്‍കാമെന്ന വാഗ്ദാനം പാലിക്കാന്‍ കമ്പനിക്ക് സാധിക്കില്ലെന്നാണ് സൂചന. അവകാശ ഓഹരി വില്പനയില്‍ നിന്നുള്ള വരുമാനം (ഏകദേശം $250–300 മില്യൺ ഡോളർ) നിക്ഷേപകരുമായുള്ള കേസ് തീർപ്പാക്കുന്നതുവരെ പ്രത്യേക അക്കൗണ്ടിൽ സൂക്ഷിക്കണമെന്ന് നാഷണൽ കമ്പനി ലോ ട്രിബ്യൂണല്‍ (എൻസിഎൽടി) ബൈജൂസിനോട് നിർദേശിച്ചിരുന്നു. നടത്തിപ്പില്‍ പോരായ്മകളുണ്ടെന്നും കമ്പനിയുടെ ബോര്‍ഡില്‍ നിന്ന് സ്ഥാപകന്‍ ബൈജു രവീന്ദ്രനെ നീക്കണമെന്നും ആവശ്യപ്പെട്ട് നാല് നിക്ഷേപകര്‍ നല്‍കിയ പരാതി തീര്‍പ്പാകുന്നതു വരെ ഈ തുക പ്രത്യേക അക്കൗണ്ടില്‍ സൂക്ഷിക്കേണ്ടതായി വരും.
ഈ മാസം ആദ്യം, കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രൻ ജീവനക്കാരോട് മാർച്ച് 10നകം ശമ്പളം നൽകുമെന്ന് പറഞ്ഞിരുന്നു. അതേസമയം, ഫണ്ടുകളൊന്നും കമ്പനി തട്ടിയെടുത്തിട്ടില്ലെന്നും ഏകദേശം 533 ദശലക്ഷം ഡോളർ നിലവിൽ കമ്പനിയുടെ 100 ശതമാനം നോൺ‑യുഎസ് സബ്സിഡിയറിയിലാണെന്നും കമ്പനി പറയുന്നു.
കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്ന ബൈജൂസ് വിദേശനാണ്യ വിനിമയ ചട്ട ലംഘനം അടക്കം നിരവധി കേസുകളും നേരിടുന്നുണ്ട്.
ബൈജു രവീന്ദ്രനെ ഗ്രൂപ്പ് സിഇഒ സ്ഥാനത്തുനിന്നും നീക്കാന്‍ നിക്ഷേപകര്‍ വിളിച്ചുചേര്‍ത്ത അസാധാരണ യോഗത്തില്‍ വോട്ട് ചെയ്തിരുന്നു. എന്നാല്‍ അന്തിമ ഉത്തരവ് പറയുന്നത് വരെ ഇജിഎം തീരുമാനങ്ങൾ നടപ്പാക്കരുതെന്ന് കർണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ബൈജു രവീന്ദ്രന് തുണയായി.
English Summary: Byju’s can’t pay workers’ salaries
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.