27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

May 22, 2024
March 12, 2024
March 9, 2024
February 23, 2024
February 22, 2024
January 12, 2024
December 5, 2023
September 20, 2023

ബൈജൂസിന് വീണ്ടും തിരിച്ചടി: യുഎസ് കമ്പനി മൂല്യം വെട്ടിക്കുറച്ചു

Janayugom Webdesk
ബംഗളൂരു
January 12, 2024 9:09 pm

സാമ്പത്തിക പ്രതിസന്ധിയിലായ പ്രമുഖ വിദ്യാഭ്യാസ ടെക്‌നോളജി കമ്പനിയായ ബൈജൂസിന്റെ മൂല്യം വീണ്ടും വെട്ടിക്കുറച്ച് അമേരിക്കന്‍ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയായ ബ്ലാക്ക്‌റോക്ക്. 2022ന്റെ ആദ്യ നാളുകളിലെ 2,200 കോടി ഡോളര്‍ (1.82 ലക്ഷം കോടി രൂപ) മൂല്യത്തില്‍ നിന്ന് വെറും 100 കോടി ഡോളറായാണ് (8,200 കോടി രൂപ) ഇത്തവണ മൂല്യം കുറച്ചിരിക്കുന്നത്. 95 ശതമാനത്തോളം കുറവ് വരുത്തി. 

കഴിഞ്ഞ ഒക്ടോബറില്‍ ബ്ലാക്ക് റോക്കിന്റെ കൈവശമുള്ള ബൈജൂസിന്റെ ഒരു ഓഹരിക്ക് 209.6 ഡോളർ (17,300 രൂപ) മൂല്യമാണ് കണക്കാക്കിയത്. 2022ല്‍ 4,460 ഡോളര്‍ (37,000 രൂപ) വരെ കണക്കാക്കിയിരുന്ന സ്ഥാനത്താണിത്. ബ്ലാക്ക് റോക്കിന് ബൈജൂസില്‍ ഒരു ശതമാനത്തോളം ഓഹരിയാണുള്ളത്. മൂല്യം കുറച്ചതിനെ കുറിച്ച് ബൈജൂസ് പ്രതികരിച്ചിട്ടില്ല. ബ്ലാക്ക്‌റോക്ക് ഉള്‍പ്പെടെയുള്ള നിക്ഷേപ സ്ഥാപനങ്ങള്‍ 2022 മുതൽ പല തവണ ബൈജൂസിന്റെ മൂല്യം വെട്ടിക്കുറച്ചിട്ടുണ്ട്. ബൈജൂസില്‍ ഒമ്പത് ശതമാനത്തോളം ഓഹരിയുള്ള പ്രോസസ് കഴിഞ്ഞ വര്‍ഷം മൂല്യം മൂന്ന് ബില്യണ്‍ ഡോളറായി കുറച്ചിരുന്നു. 

സാമ്പത്തിക പ്രതിസന്ധിയിലായതിനു പിന്നാലെ വീണ്ടും മൂല്യം കുറയ്ക്കല്‍ നടപടികളുമായി നിക്ഷേപകര്‍ നീങ്ങുന്നത് പ്രതിസന്ധിയില്‍ നിന്ന് കരകയാറാന്‍ ശ്രമിക്കുന്ന ബൈജൂസിന് തിരിച്ചടിയായി മാറിയിട്ടുണ്ട്. പുതിയ ഫണ്ടിങ് തേടുന്നതിന് ഇത് വിലങ്ങുതടിയാകും. മാത്രമല്ല പല തവണയായി ബൈജൂസ് ഏറ്റെടുത്ത കമ്പനികളെ വിറ്റഴിച്ച് പണം സമാഹരിക്കാനുള്ള നീക്കത്തെയും ഇത് ബാധിക്കും. 2,200 കോടി ഡോളര്‍ മൂല്യമുണ്ടായിരുന്ന ബൈജൂസ് ഒരു കാലത്ത് ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ സ്റ്റാര്‍ട്ടപ്പ് കമ്പനിയായിരുന്നു. 

Eng­lish Sum­ma­ry; Byjus hits again: US com­pa­ny cut value
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.