ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്രയിലെ മന്ത്രിസഭാ വികസനം ഇന്ന്. പുതിയ സര്‍ക്കാര്‍ അധികാരത്തിലേറി 40 ദിവസങ്ങള്‍ക്ക് ശേഷമാണ് മന്ത്രിസഭാ വിപുലീകരണം. ശിവസേനയില്‍ നിന്നും ബിജെപിയില്‍ നിന്നുമായി 14 മന്ത്രിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ശിവസേന വിമത പക്ഷത്ത് നിന്നും 3 ഉം ബിജെപിയില്‍ നിന്നും 11 പേര്‍ അടക്കം 14 മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്. മുതിര്‍ന്ന ബിജെപി നേതാക്കളായ സുധീര്‍ മുംഗന്തിവാര്‍, ചന്ദ്രകാന്ത് പാട്ടീല്‍, ഗിരീഷ് മഹാജന്‍ എന്നിവര്‍ പുതിയ മന്ത്രിമാരാകും. രാധാകൃഷ്ണ വിഖേ പാട്ടീല്‍, സുരേഷ് ഖാഡെ, അതുല്‍ മൊറേശ്വര്‍ സേവ്, മംഗള്‍ പ്രഭാത് ലോധ, വിജയ്കുമാര്‍ ഗാവിത്, രവീന്ദ്ര ചവാന്‍ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്യുന്ന മറ്റ് നേതാക്കള്‍. ഒരു വനിത മന്ത്രിയും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.
രാവിലെ 11ന് രാജ്ഭവനിലാണ് ചടങ്ങുകള്‍. ഷിന്‍ഡെ വിഭാഗത്തില്‍ നിന്ന് ഗുലാബ് രഘുനാഥ് പാട്ടീല്‍, സദാ സര്‍വങ്കര്‍, ദീപക് വസന്ത് കേസര്‍കര്‍ എന്നിവരാണ് നാളെ സത്യപ്രതിജ്ഞ ചെയ്യുക. മുഖ്യമന്ത്രി സ്ഥാനം വിട്ടു കൊടുത്തതിനാല്‍ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് ആഭ്യന്തരമടക്കം സുപ്രധാന വകുപ്പുകള്‍ക്ക് ബിജെപി അവകാശ വാദം ഉന്നയിച്ചിട്ടുണ്ട്. ഇതിനാല്‍ ഉദ്ധവ് താക്കറെയെ വിട്ടു വന്ന എംഎല്‍എമാര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കഴിയാതായതോടെയാണ് മന്ത്രി സഭ വിപുലീകരണം നീണ്ടു പോയത്.
English summary; Cabinet development in Maharashtra today
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.