28 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 27, 2024
December 27, 2024
December 25, 2024
December 25, 2024
December 25, 2024
December 24, 2024
December 22, 2024
December 21, 2024
December 21, 2024
December 20, 2024

ഗുജറാത്തില്‍ കേബിള്‍പ്പാലം തകര്‍ന്നുവീണു: അറുപതിലേറെ പേര്‍ മ രിച്ചു

Janayugom Webdesk
അഹമ്മദാബാദ്
October 30, 2022 11:11 pm

ഗുജറാത്തില്‍ കാലപ്പഴക്കം ചെന്ന കേബിള്‍പ്പാലം തകര്‍ന്നുവീണ് 60 മരണം. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. മോര്‍ബിയില്‍ ഇന്നലെ വൈകിട്ടായിരുന്നു ദുരന്തം. അപകടം നടക്കുമ്പോള്‍ പാലത്തില്‍ 500 ലധികം പേര്‍ ഉണ്ടായിരുന്നു. 100ഓളം പേരെ നദിയില്‍ കാണാതായി. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. പാലം പൊട്ടിവീണതോടെ നിരവധി പേര്‍ നീന്തി രക്ഷപ്പെട്ടു.
അപകടം നടക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും സംസ്ഥാനത്തുണ്ടായിരുന്നു. വഡോദരയില്‍ ടാറ്റ‑എയര്‍ബസ് പ്ലാന്റിന് മോഡി തറക്കല്ലിട്ട് മണിക്കൂറുകള്‍ കഴിഞ്ഞപ്പോഴായിരുന്നു അപകടം. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ പ്രധാനമന്ത്രി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മച്ചു നദിക്ക് കുറുകെയുള്ള പാലം രണ്ടായി മുറിഞ്ഞാണ് അപകടം സംഭവിച്ചത്. ബ്രിട്ടീഷ് ഭരണകാലത്താണ് 232 മീറ്ററുള്ള പാലം നിര്‍മ്മിച്ചത്. ദർബർഗഢിനെ നസർബാഗുമായി ബന്ധിപ്പിക്കുന്നതാണ് പാലം. 1879ല്‍ മുംബൈ ഗവര്‍ണറായിരുന്ന റിച്ചാര്‍ഡ് ടെമ്പിള്‍ ആണ് പാലം ഉദ്ഘാടനം ചെയ്തത്. ഇംഗ്ലണ്ടില്‍ നിന്നാണ് മുഴുവന്‍ നിര്‍മ്മാണ സാമഗ്രികളും എത്തിച്ചത്.
നവീകരണത്തിനായി ആറ് മാസമായി അടച്ചിട്ടിരുന്ന പാലം ഗുജറാത്ത് പുതുവത്സര ദിനത്തോടനുബന്ധിച്ച് നാല് ദിവസം മുമ്പാണ് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തത്. ഒദവ്ജി പട്ടേലിന്റെ ഉടമസ്ഥതയിലുള്ള ഒരേവ ഗ്രൂപ്പിനാണ് നവീകരണത്തിനുള്ള കരാര്‍ നല്‍കിയിരുന്നത്.
അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി രണ്ട് ലക്ഷവും സംസ്ഥാന സര്‍ക്കാര്‍ നാല് ലക്ഷവും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതം കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കും. ഈ മാസം 14ന് കനത്തമഴയെ തുടര്‍ന്ന് ഗോവയിലും കേബിള്‍പ്പാലം പൊട്ടി 40 വിനോദയാത്രികര്‍ അപകടത്തില്‍പ്പെട്ടിരുന്നു.

Eng­lish Sum­ma­ry: Cable bridge col­laps­es in Gujarat: 60 dead

You may also like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.