രണ്ട് കുട്ടികളടക്കം എട്ട് പേരുടെ മരണത്തിനിടയാക്കിയ ബിർഭും അക്രമക്കേസ് സിബിഐക്ക് കൈമാറാൻ പശ്ചിമ ബംഗാൾ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തോട് കൽക്കട്ട ഹൈക്കോടതി. സാഹചര്യത്തെളിവുകളും സംഭവത്തിന്റെ ആഘാതവും സൂചിപ്പിക്കുന്നത് സംസ്ഥാന പൊലീസിന് കേസ് അന്വേഷിക്കാനാകില്ല എന്നാണെന്ന് കോടതി പറഞ്ഞു.ഒരാഴ്ചയ്ക്കകം തൽസ്ഥിതി റിപ്പോർട്ട് സിബിഐ കോടതിയിൽ സമർപ്പിക്കണമെന്നും അടുത്ത വാദം ഏപ്രിൽ ഏഴിനാണെന്നും കോടതി പറഞ്ഞു.
മാർച്ച് 22ന് ബംഗാളിലെ ബിർഭൂമിൽ രണ്ട് കുട്ടികളടക്കം എട്ട് പേരെ വീടിനുള്ളില്‍ പൂട്ടിയിട്ട് കത്തിക്കുകയായിരുന്നു. ടിഎംസി നേതാവിന്റെ മരണത്തിന് ശേഷമാണ് സംഭവം. ഇവരെ ജീവനോടെ ചുട്ടുകൊന്നതിന് മുമ്പ് മർദിച്ചതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ബംഗാൾ സർക്കാർ എസ്‌ഐടി രൂപീകരിക്കുകയും 20 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി മമത ബാനർജി അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
ജില്ലാ ജഡ്ജിയുടെ സാന്നിധ്യത്തിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കാനും സംഭവസ്ഥലത്ത് 24 മണിക്കൂറും സിസിടിവി നിരീക്ഷണം നടത്താനും കൽക്കട്ട ഹൈക്കോടതി സംസ്ഥാനത്തോട് നിർദ്ദേശിച്ചിരുന്നു. സാക്ഷികളെ സംരക്ഷണം ഉറപ്പാക്കണമെന്നും സംസ്ഥാനത്തോട് ആവശ്യപ്പെട്ടു.
english summary;Calcutta HC orders Bengal police to hand over Birbhum violence case to CBI
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.